ആലപ്പുഴ: നഗരത്തിലേക്ക് വടക്കുനിന്നുള്ള കവാടമായ പഴയ ശവക്കോട്ടപ്പാലം ജങ്ഷന്‍ അഥവാ പവര്‍ ഹൗസ് പാലം ജങ്ഷനില്‍ ഓട് വിരിക്കല്‍ ജോലി തകൃതിയായി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍െറ നിര്‍ദേശപ്രകാരമാണ് നഗരത്തിലെ തിരക്കേറിയ കവലകള്‍ ഓട് വിരിച്ച് സൗന്ദര്യവത്കരിക്കുന്നത്. ജനറല്‍ ആശുപത്രി ജങ്ഷന്‍, തിരുവമ്പാടി ജങ്ഷന്‍, പുന്നപ്ര ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഈ ജോലികള്‍ പൂര്‍ത്തിയായി. ഏറ്റവും തിരക്കേറിയ ഭാഗമാണ് ശവക്കോട്ടപ്പാലം ജങ്ഷന്‍. വടക്കുനിന്നുള്ള വാഹനങ്ങള്‍ നഗരത്തിലേക്ക് കടന്ന് തെക്കോട്ട് പോകുന്നത് ഇതുവഴിയാണ്. ഏറെനാളായി ഇവിടം കുണ്ടുംകുഴിയുമായി കിടക്കുകയായിരുന്നു. ഓട് വിരിക്കല്‍ ജോലിയുടെ ഭാഗമായി ഗതാഗത ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. താല്‍ക്കാലികമായി ഒട്ടേറെ പ്രയാസങ്ങള്‍ ഇതുമൂലം യാത്രക്കാര്‍ക്ക് ഉണ്ടാകുന്നുമുണ്ട്. റോഡിന്‍െറ അരികുഭാഗങ്ങള്‍ വൃത്തിയാക്കുന്നതിനിടെ ടെലിഫോണ്‍ കേബ്ളുകള്‍ തകരാറിലായതുമൂലം ഒട്ടേറെ ഗുണഭോക്താക്കള്‍ക്ക് പ്രയാസം നേരിട്ടു. ഓട് വിരിക്കല്‍ ജോലി വേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.