ആലപ്പുഴ: ഒരാളുടെ തോല്‍വിയില്‍ നൂറുമേനി വിജയം കൈവിട്ടത് ജില്ലയില്‍ 36 സ്കൂളുകള്‍ക്ക്. ഇതില്‍ 16 എണ്ണം ഗവ. സ്കൂളുക ളാണ്. ഒരുകാലത്ത് തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങുകയും പിന്നീട് നൂറുമേനി വിജയത്തിലേക്ക് കുതിക്കുകയും ചെയ്ത കുട്ടനാട്ടിലെ കുപ്പപ്പുറം ഗവ. ഹൈസ്കൂളും ഇതില്‍പെടും. ഇവിടെ 27 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 26 പേരും വിജയിച്ച് 96.3 ശതമാനം നേടാന്‍ കഴിഞ്ഞു. ആലപ്പുഴ നഗരത്തിലെ സെന്‍റ് ജോസഫ്സ് ഗേള്‍സ് എച്ച്.എസ്.എസിനും ഇതേ അനുഭവം ഉണ്ടായി. ഇവിടെ 410 കുട്ടികളാണ് പരീക്ഷ എഴുതിയത്. 409 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 354 കുട്ടികള്‍ പരീക്ഷ എഴുതിയ അര്‍ത്തുങ്കല്‍ സെന്‍റ് ഫ്രാന്‍സിസ് അസീസി എച്ച്.എസി.എസിനും ഒരാളുടെ തോല്‍വിയില്‍ നൂറുമേനി കൈവിട്ടു. ഭരണിക്കാവ് പോപ് പയസ് സ്കൂളില്‍ 331 പേര്‍ പരീക്ഷ എഴുതിയതില്‍ 330 പേരും വിജയിച്ചു. ചമ്പക്കുളം സെന്‍റ് മേരീസ് എച്ച്.എസ്.എസില്‍ 209 പേരില്‍ ഒരാള്‍ യോഗ്യത നേടിയില്ല. കാട്ടൂര്‍ എച്ച്.എഫ്.എച്ച്.എസ്.എസില്‍ 203 പേര്‍ പരീക്ഷ എഴുതി. 202 പേര്‍ വിജയിച്ചു. അമ്പലപ്പുഴ ഗവ. മോഡല്‍ എച്ച്.എസ്.എസില്‍ 198 പേരാണ് പരീക്ഷ എഴുതിയത്. 195 പേര്‍ പരീക്ഷ എഴുതിയ ഹരിപ്പാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനും ഒരാളുടെ തോല്‍വിയില്‍ നൂറുമേനി കൈവിട്ടു. പുത്തന്‍കാവ് എം.എച്ച്.എസ്.എസ്, ആലപ്പുഴ സെന്‍റ് ആന്‍റണീസ് ജി.എച്ച്.എസ്, നടുവട്ടം വി.എച്ച്.എസ്.എസ്, മണപ്പുറം സെന്‍റ് തെരേസാസ് എച്ച്.എസ്, ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്, വള്ളികുന്നം എ.ജി.ആര്‍.എം.എച്ച്.എസ്.എസ്, കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസ്, രാമപുരം ഗവ. എച്ച്.എസ്.എസ്, ചെറിയനാട് എസ്.വി.എച്ച്.എസ്, ഇലിപ്പക്കുളം കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്, കായംകുളം എസ്.വി.എച്ച്.എസ്, വട്ടയാല്‍ സെന്‍റ് മേരീസ് എച്ച്.എസ്, ആയാപറമ്പ് ഗവ. എച്ച്.എസ്.എസ്, വെണ്‍മണി എം.ടി.എച്ച്.എസ്.എസ്, കായംകുളം ഗവ. ബോയ്സ് എച്ച്.എസ്.എസ്, കുറത്തികാട് എന്‍.എസ്.എസ്.എച്ച്.എസ്, നൂറനാട് പടനിലം എച്ച്.എസ്.എസ്, എസ്.എല്‍.പുരം ജി.എസ്.എം.എം ഗവ. എച്ച്.എസ്.എസ്, നാലുചിറ ഗവ. ഹൈസ്കൂള്‍, ചേപ്പാട് സി.കെ.എച്ച്.എസ്, ഹരിപ്പാട് ഗവ. ബി.എച്ച്.എസ്.എസ്, പൊള്ളേത്തൈ ഗവ. എച്ച്.എസ്, ആര്യാട് ഗവ. വി.എച്ച്.എസ്.എസ്, വീയപുരം ഗവ. എച്ച്.എസ്, കായംകുളം പി.കെ.കെ.എസ്.എം.എച്ച്.എസ്.എസ്, പയ്യനല്ലൂര്‍ ഗവ. എച്ച്.എസ്, തണ്ണീര്‍മുക്കം ഗവ. എച്ച്.എസ്.എസ്, വൈശ്യംഭാഗം ബി.ബി.എം.എച്ച്.എസ് എന്നീ സ്കൂളുകള്‍ക്കും ഒരാളുടെ പരാജയത്തിലാണ് നൂറുശതമാനം വിജയം നഷ്ട മായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.