ചേര്‍ത്തല: ചേര്‍ത്തല നഗരസഭ ഇട്ടി അച്യുതന്‍ മെമ്മോറിയല്‍ ഗവ.ആശുപത്രി പരിസരം കാടുകയറി ഇഴജന്തുക്കള്‍ നിറഞ്ഞത് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഭീഷണിയാകുന്നു. ആശുപത്രിയുടെ മതില്‍ക്കെട്ടിനുമുന്നില്‍ മീറ്റര്‍ കണക്കിന് ഉയരത്തിലാണ് പുല്ല് വളരുന്നത്. ഇവിടെ കിടപ്പുരോഗികളുടെ വാര്‍ഡില്‍ പോലും പാമ്പുകയറിയ സംഭവമുണ്ടായിട്ടുണ്ട്. പലതവണ പരിസരത്തുനിന്ന് വിഷപ്പാമ്പിനെ പിടികൂടിയതായി നാട്ടുകാര്‍ പറയുന്നു. ആശുപത്രിയില്‍ അറ്റകുറ്റപ്പണി നടന്നിട്ട് വര്‍ഷങ്ങളായി. അടിസ്ഥാനസൗകര്യങ്ങള്‍ കുറവാണ്. ആശുപത്രിയില്‍ ബാത്ത് റൂം സൗകര്യവും പരിമിതമാണ്. ജനല്‍ചില്ലുകള്‍ പലതും പൊട്ടിത്തകര്‍ന്നിട്ടുണ്ട്. കിടപ്പുരോഗികളുടെ പണവും മറ്റും മോഷണംപോയ സംഭവവും ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. പ്രദേശത്തെ സന്നദ്ധസംഘടനകള്‍ ആശുപത്രി പരിസരത്തെ പുല്ല് പലതവണ നീക്കംചെയ്തെങ്കിലും വീണ്ടും വളര്‍ന്നുപന്തലിക്കുകയാണ്. നഗരസഭാ അധികൃതര്‍ ശ്രദ്ധിക്കുന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.