ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

മാവേലിക്കര: ബംഗാളിയായ തൊഴിലാളിയെ തടികൊണ്ട് മുഖത്തടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും. പശ്ചിമബംഗാള്‍ ജയ്പാല്‍ഗുരു ജില്ലയില്‍ നാഗേശ്വരി വില്ളേജില്‍ ഹാഫി ജുല്‍ മുഹമ്മദിനെ കൊലപ്പെടുത്തിയ കേസില്‍ അതേ നാട്ടുകാരനായ സഞ്ജയ ഓറയെയാണ് (33) മാവേലിക്കര അഡീഷനല്‍ സെഷന്‍സ് ജഡ്ജി മുഹമ്മദ് വസീം ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടത്തെിയിരുന്നു. പിഴ തുക കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കണം. പിഴ അടച്ചില്ളെങ്കില്‍ രണ്ടുവര്‍ഷം കൂടി തടവ് അനുഭവിക്കണം. 2014 ജൂണ്‍ 18ന് വൈകുന്നേരം കുടശ്ശനാട് കെട്ടിട നിര്‍മാണ സാമഗ്രി നിര്‍മിക്കുന്ന വര്‍ക്ഷോപ്പിലായിരുന്നു സംഭവം. പണം നല്‍കാനുള്ളത് സംബന്ധിച്ച തര്‍ക്കമാണ് കൊലയിലത്തെിയത്. 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും 10 തൊണ്ടിമുതലും കോടതിയില്‍ ഹാജരാക്കി. മുറിയില്‍നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിന്‍െറ അടിസ്ഥാനത്തില്‍ സംഭവത്തിന്‍െറ രണ്ടാംദിവസം പ്രതിയെ പന്തളത്തുനിന്നാണ് പൊലീസ് അറസ്റ്റ്ചെയ്തത്. ബംഗാളി, ഹിന്ദി ഭാഷകള്‍ മാത്രം അറിയാവുന്ന പ്രതിയെ ആ ഭാഷകള്‍ അറിയാവുന്ന അഭിഭാഷകനെ വെച്ചാണ് കോടതി വിചാരണ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്‍റ് പബ്ളിക് പ്രോസിക്യൂട്ടര്‍ എസ്. രമണന്‍ പിള്ള, അഡ്വ. എ. ആനന്ദന്‍ എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.