നവമാധ്യമങ്ങള്‍ സമസ്ത മേഖലയിലും ചെലുത്തുന്ന സ്വാധീനം വലുത് –ശില്‍പശാല

ആലപ്പുഴ: നവമാധ്യമങ്ങള്‍ ജീവിതത്തിന്‍െറ സമസ്ത മേഖലകളിലും വലിയതോതിലുള്ള സ്വാധീനമാണ് ചെലുത്തുന്നതെന്ന് ആലപ്പുഴ സുഗതന്‍ സ്മാരകത്തില്‍ നടന്ന നവമാധ്യമ ശില്‍പശാല അഭിപ്രായപ്പെട്ടു. സി.പി.ഐ ജില്ലാ കൗണ്‍സിലിന്‍െറ നേതൃത്വത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ നവമാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം ക്ളാസുകള്‍ നയിച്ച ഹരി ശശി, മുകേഷ് വാര്യര്‍ എന്നിവര്‍ പ്രതിപാദിച്ചു. ഫേസ്ബുക്, ട്വിറ്റര്‍, വാട്സാപ്, യുട്യൂബ്, ലിങ്ക്ഡ് ഇന്‍, ഗൂഗിള്‍പ്ളസ് എന്നിവയുടെ പ്രയോജനങ്ങളും വിവരിച്ചു. സൗഹൃദത്തില്‍ മാത്രം ഒതുങ്ങാതെ ആശയവിനിമയത്തിനും വാര്‍ത്താ പ്രചാരണത്തിനും അഭിപ്രായ വിമര്‍ശനങ്ങള്‍ക്കും തൊഴില്‍ സാധ്യതകളിലേക്കും സാമൂഹിക മാധ്യമത്തിന്‍െറ സാങ്കേതിക വശങ്ങള്‍ പ്രയോജനപ്പെടുത്തണം. സാമൂഹിക മാധ്യമങ്ങളെക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ ബോധവത്കരണം നടക്കണം. എല്ലാ ജനവിഭാഗങ്ങളും അതിന്‍െറ പ്രയോജനങ്ങള്‍ മനസ്സിലാക്കേണ്ടത് സാമൂഹിക വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണെന്ന് അവര്‍ പറഞ്ഞു. ലോകത്തിന്‍െറ ഏത് ഭാഗത്തുനിന്നും ഞൊടിയിടയില്‍ ദൃശ്യങ്ങളും വീഡിയോകളും പ്രചരിപ്പിക്കാനുള്ള സോഷ്യല്‍മീഡിയകളുടെ പങ്ക് പ്രധാനപ്പെട്ടതാണ്. നാട്ടിന്‍പുറങ്ങളില്‍ ഒതുങ്ങി കഴിഞ്ഞിരുന്ന സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും കഴിവുകള്‍ കൂടുതല്‍ തിരിച്ചറിയാന്‍ സോഷ്യല്‍മീഡിയകള്‍ നല്ല പങ്ക് വഹിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ സാഹിത്യരചനകള്‍ നടത്തുന്നതിന്‍െറ പ്രാധാന്യവും പ്രചാരവും രാഷ്ട്രീയ മേഖലകളില്‍ നവമാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനവും വളരെ വലുതാണ്. സാമൂഹിക മാധ്യമങ്ങളില്‍ എങ്ങനെ ഉപയോഗിക്കാം, പ്രയോജനപ്പെടുത്താം എന്നതിനോടൊപ്പം യുവാക്കള്‍ക്ക് പല മേഖലകളിലേക്ക് ചെന്നത്തൊനുള്ള അനന്തസാധ്യതകളും ഓണ്‍ലൈന്‍ ബിസിനസ് വിദ്യാഭ്യാസം എന്നിവയും ശില്‍പശാല ചര്‍ച്ച ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. തിലോത്തമന്‍ എം.എല്‍.എ ശില്‍പശാല ഉദ്ഘാടനം ചെയ്തു. അഡ്വ. ജോയിക്കുട്ടി ജോസ് അധ്യക്ഷത വഹിച്ചു. ടി.ജെ. ആഞ്ചലോസ്, പി. ജ്യോതിസ്, അഡ്വ. വി. മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദ് സമാപന പ്രസംഗം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.