കൊച്ചി: അഞ്ചംഗ സംഘത്തിന്‍െറ ആക്രമണത്തില്‍ വീട്ടമ്മക്കും പെണ്‍കുട്ടികളായ മൂന്ന് മക്കള്‍ക്കും പരിക്ക്. പന്ത്രണ്ടുകാരന്‍ മകനെ ഒരു സംഘം ആക്രമിക്കുന്നതുകണ്ട് തടയാന്‍ എത്തിയ അമ്മയെ വെട്ടുകയായിരുന്നു സംഘം ആദ്യം. ഇരട്ട സഹോദരിമാരെ കമ്പിവടിക്ക് അടിച്ചും പരിക്കേല്‍പിച്ചു. നാലുപേരെയും എറണാകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പത്തും ഏഴും ക്ളാസുകളില്‍ പഠിക്കുന്നവരാണ് ആക്രമണത്തിന് ഇരയായ കുട്ടികള്‍. മൂന്ന് കുട്ടികളുടെയും ഓണപ്പരീക്ഷയും മുടങ്ങി. വൈറ്റില പൊന്നുരുന്നി ചക്കാലക്കല്‍ ആന്‍റണി ജോസഫിന്‍െറ ഭാര്യ പ്രേമി (40), ഇരട്ട പ്പെണ്‍കുട്ടികളായ ഫ്ളവ്വ (15), ഫ്ളമി (15), മകന്‍ പ്രമില്‍ (12) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. അയല്‍വാസികളായ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. ഏഴാം ക്ളാസ് വിദ്യാര്‍ഥിയായ പ്രമിലിനെ വീടിന് സമീപത്ത് സംഘം മര്‍ദിക്കുന്നതുകണ്ട് സഹോദരി ഫ്ളവ്വ ഓടി എത്തുകയായിരുന്നു. സഹോദരനെ രക്ഷിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സംഘം കമ്പിവടിക്ക് അടിച്ചു. പെണ്‍കുട്ടിയുടെ കൈ ഒടിഞ്ഞു. ദേഹത്ത് പലയിടത്തും അടിയേറ്റ് കരിവാളിച്ച പാടുണ്ട്. കൂട്ടക്കരച്ചില്‍ കേട്ട് ഓടിയത്തെിയ മതാവ് പ്രേമിയെ സംഘം തലക്കും കൈക്കും വെട്ടി. ഒപ്പമുണ്ടായിരുന്ന ഫ്ളമിയെയും തല്ലിച്ചതച്ചു. പുറത്തിറങ്ങുമ്പോള്‍ കൊല്ലുമെന്ന് അക്രമിസംഘം ഭീഷണിമുഴക്കിയതായും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്ളവ്വ പറഞ്ഞു. മൂന്നുവര്‍ഷമായി അയല്‍വാസികള്‍ കൂടിയായ സംഘം തന്നെ നിരന്തരം ഉപദ്രവിക്കുന്നതായും ഈ കുട്ടി പറഞ്ഞു. ഏഴാം ക്ളാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യ ആക്രമണം. അന്ന് നട്ടെല്ലിനു പരിക്കേറ്റ് ദീര്‍ഘകാലം ചികിത്സയില്‍ കഴിയേണ്ടിവന്നു. ഈ കേസ് കാക്കനാട് കോടതിയില്‍ നിലവിലുണ്ട്. ആഴ്ചകള്‍ക്കുമുമ്പ് സ്കൂള്‍ വിട്ടുവരുമ്പോഴും ആകമണമുണ്ടായി. അറസ്റ്റിലായ പ്രതികള്‍ ജാമ്യം നേടിയ ശേഷം വീട്ടിലത്തെി ഭീഷണി മുഴക്കി. ഇതിന്‍െറ തുടര്‍ച്ചയാകാം വീണ്ടും ആക്രമണമെന്ന് ഫ്ളവ്വ പറയുന്നു. ഏതുസമയവും താന്‍ കൊല്ലപ്പെടുമെന്നും ഭയം മൂലം ഉറങ്ങാന്‍ കഴിയുന്നില്ളെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. അയല്‍വാസികളായ ഒരു കുടുംബത്തിന് ഇവരെക്കുറിച്ചുണ്ടായ തെറ്റിദ്ധാരണയാണത്രേ നിരന്തര വേട്ടയാടലിന് കാരണം. നേവല്‍ ബേസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി നോക്കി വരവേ ആന്‍റണി പൊലീസില്‍ നല്‍കിയ പരാതിയാണ് സംശയത്തിന് ആധാരം. വീടിന് സമീപം ഒതുക്കിയിട്ടിരുന്ന നേവല്‍ ബേസിന്‍െറ വാഹനം അജ്ഞാത സംഘം കേടുവരുത്തി. താന്‍ ഓടിച്ച വാഹനത്തിന് കേടുപാട് സംഭവിച്ചതോടെ ആന്‍റണി പൊലീസില്‍ പരാതി നല്‍കി. ആരുടെയും പേര് പരാമര്‍ശിക്കാതെയായിരുന്നു പരാതി. ദിവസങ്ങള്‍ക്കകമായിരുന്നു ഫ്ളവ്വക്കെതിരെ ആദ്യ ആക്രമണം. മന$പൂര്‍വം കേസില്‍ കുടുക്കാന്‍ ആന്‍റണി ശ്രമിച്ചെന്നതാണ് ആക്രമണത്തിന് കാരണമായി അന്ന് അവര്‍ പൊലീസിനോട് പറഞ്ഞത്. വെട്ടേറ്റ പെണ്‍കുട്ടിയുടെ മാതാവ് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലും കുട്ടികള്‍ ജനറല്‍ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. എന്നാല്‍, പ്രതികളെ പിടികൂടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.