ലോട്ടറി വില്‍പന ഉപകേന്ദ്രം അടച്ചുപൂട്ടി

ചേര്‍ത്തല: ലോട്ടറി വകുപ്പിന്‍െറ നഗരത്തിലെ ലോട്ടറി വില്‍പന ഉപകേന്ദ്രം അടച്ചുപൂട്ടി. ജീവനക്കാരുടെ കുറവാണ് കേന്ദ്രം നിര്‍ത്തലാക്കാന്‍ കാരണമെന്നാണ് ഒൗദ്യോഗിക വിശദീകരണം. വികലാംഗരടക്കം നിരവധി ലോട്ടറി വില്‍പനക്കാര്‍ക്ക് സഹായകമായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച കേന്ദ്രം അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പി. തിലോത്തമന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതാണ് പ്രശ്നത്തിന് കാരണം. സര്‍ക്കാറിന്‍െറ തലതിരിഞ്ഞ നിലപാട് അവസാനിപ്പിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ലോട്ടറി കേന്ദ്രം അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ലോട്ടറി തൊഴിലാളികളെ, പ്രത്യേകിച്ച് വികലാംഗരെ ദ്രോഹിക്കുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തണം. കെ.പി. പ്രതാപന്‍, കെ.ആര്‍. രജീഷ്, എസ്. ഷാജിമോന്‍, ഷീല രാജു, റജിമോന്‍, എം.ഒ. ജോണി, സജീവ്, ബൈജു, കലാം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.