ആലപ്പുഴ: ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും സ്ഥാനാര്‍ഥികളായി. യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എല്‍.ഡി.എഫില്‍ സി.പി.എമ്മിന്‍െറ സ്ഥാനാര്‍ഥി പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടാകും. എന്നാല്‍, ഘടകകക്ഷിയായ സി.പി.ഐ യുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി. വേണുഗോപാലാണ് സി.പി.എമ്മിന്‍െറ പ്രസിഡന്‍റ് സ്ഥാനാര്‍ഥി. നിലവിലെ പ്രതിപക്ഷ നേതാവ് ജോണ്‍തോമസാണ് കോണ്‍ഗ്രസിന്‍െറ പ്രസിഡന്‍റ് സ്ഥാനാര്‍ഥി. ജോണ്‍ തോമസ് പള്ളിപ്പാട് നിന്നാണ് ജനവിധി തേടുന്നത്. സി.പി.എമ്മിലെ വേണുഗോപാല്‍ പുന്നപ്ര ഡിവിഷനില്‍ നിന്നും മത്സരിക്കും. ഗായിക ദലീമയെയും സി.പി.എം മത്സരരംഗത്ത് ഇറക്കും. അരൂര്‍ ഡിവിഷനില്‍ നിന്നാണ് ഇവര്‍ മത്സരിക്കുന്നത്. പൂച്ചാക്കലില്‍ പി.എം. പ്രമോദ്, പള്ളിപ്പുറത്ത് സിന്ധു ബിനു, കഞ്ഞിക്കുഴിയില്‍ ജമീല പുരുഷോത്തമന്‍, മാരാരിക്കുളത്ത് കെ.ടി. മാത്യു, ആര്യാട് ജുമൈലത്ത്, നൂറനാട് ബി. വിശ്വന്‍ തുടങ്ങിയവരാണ് സി.പി.എമ്മിന്‍െറ സ്ഥാര്‍ഥികള്‍. സി.പി.എമ്മിന്‍െറ ജില്ലാ സെക്രട്ടേറിയറ്റ് യോഗം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത് ചൊവ്വാഴ്ച ചേരുന്നുണ്ട്. ഇതിനുശേഷം ഒൗദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കം. സി.പി.ഐ മത്സരിക്കുന്ന മനക്കോടം ഡിവിഷനില്‍ സുജാ മാര്‍ട്ടിന്‍ ,വയലാര്‍ ഡിവിഷനില്‍ സന്ധ്യാ ബെന്നി,അമ്പലപ്പുഴ ഡിവിഷനില്‍ കമാല്‍ എം. മാക്കിയില്‍ , പള്ളിപ്പാട് ഡിവിഷനില്‍ അമ്പു വര്‍ഗീസ് വൈദ്യന്‍ ,പത്തിയൂര്‍ ഡിവിഷനില്‍ മണി വിശ്വനാഥ് എന്നിവര്‍ സ്ഥാനാര്‍ഥികളാകും. കെ.ഡി. മോഹന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗമാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. യോഗത്തില്‍ സെക്രട്ടറി പി.തിലോത്തമന്‍ എം.എല്‍.എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു .സംസ്ഥാന എക്സി അംഗങ്ങളായ ടി.പുരുഷോത്തമന്‍,പി. പ്രസാദ് ,എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്തിലേക്കുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ താഴെ പറയുന്നവരാണ്. 1. അരൂര്‍ - ഗിരിജാ ദേവി, പറയകാട് 2. പൂച്ചാക്കല്‍ - കുഞ്ഞപ്പന്‍.ഇ.കെ 3. പള്ളിപ്പുറം - എസ്.ശശികല.(ജനതാദള്‍-യു) 4. കഞ്ഞിക്കുഴി - ഉഷാ സദാനന്ദന്‍, 5.ആര്യാട് - ഗീതാമുരളി, 6. വെളിയനാട് - കെ.ഗോപകുമാര്‍, 7. ചമ്പക്കുളം - ബിനു ഐസക്് രാജു (കെ.സി.എം) , 8. പള്ളിപ്പാട്- ജോണ്‍തോമസ്, 9. ചെന്നിത്തല - വി.മാത്തുണ്ണി (കെ.സി.എം), 10. മാന്നാര്‍ - ജോജി ചെറിയാന്‍, 11. മുളക്കുഴ - അഡ്വ. നാഗേഷ്കുമാര്‍, 12. വെണ്‍മണി - മുരളി വൃന്ദാവനം, 13. നൂറനാട് - അഡ്വ. കെ.സണ്ണിക്കുട്ടി (ആര്‍.എസ്.പി), 14.ഭരണിക്കാവ് - അഡ്വ. ദീപാ ദിവാകരന്‍, 16. പത്തിയൂര്‍ - എസ്.സതിയമ്മ, 17. മുതുകുളം - ബബിതാ ജയന്‍, 18. കരുവാറ്റ - ശ്രീദേവി രാജന്‍, 19.അമ്പലപ്പുഴ - എ.ആര്‍.കണ്ണന്‍, 20. പുന്നപ്ര - ഐ.യു.എം.എല്‍, 21. മാരാരിക്കുളം - അഡ്വ. എം.രവീന്ദ്രദാസ്, 22.വയലാര്‍ - ലളിതാ രാമനാഥ്, 23. മോനക്കോടം - സജിമോള്‍ ഫ്രാന്‍സിസ്. വനിതാ സംവരണ വാര്‍ഡായ കൃഷ്ണപുരം 15ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.