പരിചയപ്പെടലില്‍ ഒതുങ്ങി ഡി.സി.സിയുടെ ആദ്യ നേതൃയോഗം

ആലപ്പുഴ: പുന$സംഘടിപ്പിച്ച ഡി.സി.സിയുടെ ആദ്യ നേതൃയോഗം പരിചയപ്പെടലില്‍ ഒതുങ്ങി. ഭാരവാഹികളായി എത്തിയ പലരെയും നേതാക്കള്‍ക്കും നേതാക്കളെ ഭാരവാഹികള്‍ക്കും അറിയാത്ത സ്ഥിതിയായിരുന്നു. ഇത് കണക്കിലെടുത്ത് എല്ലാവരും സ്വയം പരിചയപ്പെടുത്താനുള്ള നിര്‍ദേശം യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് ഷുക്കൂര്‍ തന്നെയാണ് മുന്നോട്ടുവെച്ചത്. 84 ജനറല്‍ സെക്രട്ടറിമാരുര്‍ള്‍പ്പെടെ 96 ഭാരവാഹികളുള്ള കമ്മിറ്റയിലെ 60ഓളം പേര്‍ മാത്രമാണ് ആദ്യ യോഗത്തിന് എത്തിയിരുന്നത്. ഇവരില്‍ ആരും പ്രസംഗിക്കാന്‍ ശ്രമിച്ചില്ല. അതിനുളള അവസരം നല്‍കിയുമില്ല. സ്വാഗതമോ നന്ദി പ്രകാശമോ ഇല്ലാതിരുന്ന യോഗത്തില്‍ അധ്യക്ഷന്‍െറ പ്രസംഗം കൂടാതെ ഭാരവാഹികള്‍ക്ക് ആശംസ അര്‍പ്പിച്ച് കെ.പി.സി.സി ഭാരവാഹികളായ സി.ആര്‍. ജയപ്രകാശ്, ജോണ്‍സണ്‍ എബ്രഹാം, എം. ലിജു, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, കെ. ബാബുപ്രസാദ് എന്നിവരും സംസാരിച്ചു. പുന$സംഘടന പാര്‍ട്ടിയുടെ ജനസമ്മിതി വര്‍ധിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഓരോ ജനറല്‍ സെക്രട്ടറിക്കും ഓരോ മണ്ഡലം കമ്മിറ്റിയുടെയും ചുമതല നല്‍കാനാണ് കമ്മിറ്റിയുടെ ഏക തീരുമാനം. യോഗം മുക്കാല്‍ മണിക്കൂര്‍കൊണ്ട് അവസാനിപ്പിച്ച് പിരിയുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.