ആലപ്പുഴ: എസ്.ഡി.വി സ്കൂള്‍ മൈതാനിയില്‍ നടക്കുന്ന കാര്‍ഷിക-വ്യവസായിക പ്രദര്‍ശനത്തിലെ സ്റ്റാളുകള്‍ പൂര്‍ണതോതില്‍ സജ്ജമായതോടെ ജനത്തിരക്കേറി. സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കളും ഉല്‍പന്നങ്ങളും കാണാനും വാങ്ങാനും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധയിനം അത്യുല്‍പാദനശേഷിയുള്ള വിത്തുകളും പച്ചക്കറിത്തൈകളും ചെടികളുമാണ് അധികമായി സ്റ്റാളുകളില്‍ വിറ്റുപോകുന്നത്. കൂടാതെ ജൈവരീതിയില്‍ കൃഷിചെയ്തെടുത്ത ഉല്‍പന്നങ്ങളും ഇവിടെ ലഭിക്കും. വിവിധയിനം ഗൃഹോപകരണങ്ങളുടെ പ്രദര്‍ശനവും വിപണനവും നടക്കുന്നതോടൊപ്പം പഴയവ മാറ്റിനല്‍കുകയും ചെയ്യുന്നു. കരകൗശല വസ്തുക്കളും പരമ്പരാഗത ആയുര്‍വേദ മരുന്നുകളും ചികിത്സയും പരിചയപ്പെടുത്തുന്ന സ്റ്റാളുകളുമുണ്ട്. ചൊവ്വാഴ്ച ഉച്ചക്കുശേഷം നടന്ന സെമിനാര്‍ സബ് കലക്ടര്‍ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്തു. എ.ഡി.എം ടി.ആര്‍. ആസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ പാര്‍വതീദേവി മുഖ്യപ്രഭാഷണം നടത്തി. എ.എന്‍ പുരം ശിവകുമാര്‍, അക്ഷയ കോഓഡിനേറ്റര്‍ അനൂപ്, അഫ്സല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.