ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിന്‍െറ ഒറ്റത്തവണ മെയിന്‍റനന്‍സ് പദ്ധതി പ്രകാരം ആലപ്പുഴ പാര്‍ലമെന്‍റ് നിയോജക മണ്ഡലത്തില്‍ 3.85 കോടി രൂപയുടെ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി കെ.സി. വേണുഗോപാല്‍ എം.പി അറിയിച്ചു. ആലപ്പുഴ നഗരസഭയിലെ കുതിരപ്പന്തി-റെയില്‍വേ സ്റ്റേഷന്‍ തീരദേശ റോഡ് (25 ലക്ഷം), മുപ്പാലം-മാളികമുക്ക് തീരദേശ റോഡ് (20 ലക്ഷം), പഴവീട് ആലുംചുവട്-കോന്നോത്ത് ജങ്ഷന്‍-കരിങ്കുറ്റില്‍ ജങ്ഷന്‍-എരുവം പറമ്പ് ക്ഷേത്രം-ചാണ്ടിപ്പള്ളി കലുങ്ക് റോഡ് (20 ലക്ഷം), എ.എന്‍ പുരം റോഡ് (15 ലക്ഷം), കാപ്പില്‍മുക്ക്-അടിമ ജങ്ഷന്‍ റോഡ് പുനരുദ്ധാരണവും അമ്പാടി-കണ്ണാട്ട് റോഡില്‍ ഡ്രെയ്നേജും അടിമജങ്ഷനില്‍നിന്ന് വടക്കോട്ടുള്ള റോഡില്‍ ഇന്‍റര്‍ലോക്കിങ് ടൈല്‍സ് പാകലും (20 ലക്ഷം), ലാമ്പ് ഹൗസ് റോഡ് (ഏഴുലക്ഷം), കലക്ടറേറ്റ് ലെയ്ന്‍ (എട്ട് ലക്ഷം), തൈപ്പറമ്പ് റോഡ് (ആറ് ലക്ഷം), മാരാരിക്കുളം നോര്‍ത് ഗ്രാമപഞ്ചായത്തിലെ കാഷ്യൂനട്ട് ഫാക്ടറി-അനു ജങ്ഷന്‍ റോഡ് (15 ലക്ഷം), കോടിപ്പറമ്പ്-വട്ടപ്പറമ്പ് റോഡ് (20 ലക്ഷം), കാഞ്ഞിരമുക്ക്-പുത്തന്‍പുരക്കല്‍ റോഡ് (20 ലക്ഷം), മണ്ണഞ്ചേരി പഞ്ചായത്തിലെ തമ്പകച്ചുവട്-രചന വായനശാല റോഡ് (20 ലക്ഷം), ഗുരുമന്ദിരം-ആര്യാട് നോര്‍ത് കോളനി റോഡ് (20 ലക്ഷം), മാരാരിക്കുളം സൗത് ഗ്രാമപഞ്ചായത്തിലെ അഞ്ജലി പ്ളാന്‍റ് റോഡ് (20 ലക്ഷം), റാണിപുളിച്ചുവട് റോഡ് (15 ലക്ഷം), ആര്യാട് ഗ്രാമപഞ്ചായത്തിലെ ജനോദ്ധാരണ സമിതി സാംസ്കാരിക റോഡ് (20 ലക്ഷം), അനുപമ കൈരാത്തില്‍ റോഡ് (14 ലക്ഷം), പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി കൊട്ടാരവളവ് മുതല്‍ തെക്കോട്ട് കുമാരകോടി കടത്തുകടവുവരെയുള്ള റോഡ് (20 ലക്ഷം) എന്നീ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. കൂടാതെ കൊല്ലം ജില്ലയിലെ റോഡുകള്‍ക്കും ഭരണാനുമതി ലഭിച്ചതായി എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.