തുറവൂര്‍: സാമൂഹികപ്രതിബദ്ധതയുള്ള വിജ്ഞാനസമ്പന്നരായ പൗരന്മാരായി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികളുടെ സര്‍വതോമുഖമായ പുരോഗതിക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കി ശ്രദ്ധനേടുകയാണ് മനക്കോടം പാട്ടം എല്‍.എഫ്.എം എല്‍.പി സ്കൂള്‍. കുട്ടികള്‍ സ്വയം തെരഞ്ഞെടുത്ത പദ്ധതികളാകയാല്‍ അവരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് അധ്യാപകര്‍ പ്രത്യേകം ശ്രദ്ധപതിപ്പികുന്നു. സ്കൂളും പരിസരവും വൃത്തിയായും ഭംഗിയായും സൂക്ഷിക്കേണ്ടതിന്‍െറ ആവശ്യകതയും ഉത്തരവാദിത്തവും മനസ്സിലാക്കി വിദ്യാര്‍ഥികള്‍ ഗ്രൂപ്പുകളായിത്തിരിഞ്ഞ് ഒഴിവ് സമയങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഓരോ ഗ്രൂപ്പിലെയും അംഗങ്ങളെ തിരിച്ചറിയാന്‍ ഓരോ നിറത്തിലുള്ള ബാഡ്ജ് അണിഞ്ഞാണ് സ്കൂള്‍ അസംബ്ളിയില്‍ പങ്കെടുക്കുന്നത്. ഓരോ ഗ്രൂപ്പും സ്കൂള്‍ സ്ഥലത്തിന്‍െറ ഓരോ ഭാഗവും ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ഥികളെ നേരായ വഴിയിലൂടെ കൊണ്ടുപോകാന്‍ മാതാപിതാക്കളുടെ സഹകരണവും സഹായവും ആവശ്യമാണ്. അതിനായി രക്ഷിതാക്കള്‍ക്ക് ഓരോ വിഷയത്തിലും നടത്തുന്ന ബോധവത്കരണ ക്ളാസുകള്‍, മണ്ണെഴുത്ത്, രക്ഷിതാക്കാളുമായി സംവാദം, വര്‍ക്ക് ഷീറ്റ് നിര്‍മാണം, യോഗ ക്ളാസുകള്‍, പഠത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പരിഹാരബോധനം, സ്കൂള്‍ പച്ചക്കറിത്തോട്ടം, ഒൗഷധത്തോട്ടം, തീരദേശ സംരക്ഷണത്തിനായി കണ്ടല്‍ വെച്ചുപിടിപ്പിക്കല്‍, കൊതുക് നിവാരണത്തിന് ഗപ്പി മത്സ്യകൃഷി എന്നിവ ഈ സ്കൂളിന്‍െറ മാത്രം പ്രത്യേകതയാണ്. വിദ്യാര്‍ഥികള്‍ മാതൃകാപരമായ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ എല്ലാ സഹായങ്ങളുമായി പ്രധാനാധ്യാപിക എല്‍. പ്രതിഭയും പ്രോഗ്രാം കോഓഡിനേറ്റര്‍മാരായ കെ.പി. ജീനമോളും കെ.ജെ. സന്തോഷ് കുമാറും പി.ടി.എ പ്രസിഡന്‍റ് കെ.എന്‍. രാജേഷും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.