കെ.പി. രാമനുണ്ണി മലയാള സര്‍വകലാശാല അഡ്ജങ്റ്റ് ഫാക്കല്‍റ്റി

തിരൂര്‍: മലയാള സര്‍വകലാശാല അഡ്ജങ്റ്റ് ഫാക്കല്‍റ്റിയായി പ്രമുഖ സാഹിത്യകാരന്‍ കെ.പി. രാമനുണ്ണിയെ നിയമിച്ചു. സവിശേഷ വിജ്ഞാന മണ്ഡലങ്ങളിലുള്ള പ്രഗല്‍ഭരുടെ സേവനം പ്രയോജനപ്പെടുത്താനുള്ള യു.ജി.സി നയത്തി‍​​െൻറയും ഉന്നതവിദ്യാഭ്യാസ വകുപ്പ്​ നിർദേശത്തി‍​​െൻറയും ഭാഗമായാണ് സര്‍വകലാശാലകളില്‍ അഡ്ജങ്റ്റ് ഫാക്കല്‍റ്റി നിയമനം.

കേരളത്തില്‍ സര്‍ഗാത്മക രചനക്ക്​ പ്രത്യേകം കോഴ്സുള്ള ഒരെയൊരു സര്‍വകലാശാലയായ മലയാള സര്‍വകലാശാലയില്‍ സാഹിത്യരചന വിഭാഗത്തിലെ അഡ്ജങ്റ്റ് ഫാക്കല്‍റ്റിയാണ് കെ.പി. രാമനുണ്ണി. സര്‍ഗാത്മകരചനയില്‍ അഡ്ജങ്റ്റ് ഫാക്കല്‍റ്റിയായി നിയമിക്കപ്പെടുന്ന ആദ്യത്തെ എഴുത്തുകാരന്‍ കൂടിയാണ് ഇദ്ദേഹം.

Tags:    
News Summary - kp ramanunni malayalam university -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.