Posted On
date_range Updated On
date_range അകലുന്നത്
കണ്ണടച്ചു കിടക്കണം.
ഒരു കവിത വരുന്നുണ്ടോയെന്ന്
കാതോർക്കണം.
കവിത വരുമ്പോളറിയാം
പാദപതനങ്ങൾ
നേർത്ത് നേർത്ത്
സുഖമുള്ളാരു വേദനയായി
സുഗന്ധമായി ചുറ്റിനും...
എഴുന്നേൽക്കുമ്പോൾ
നെഞ്ചുപിളരുന്ന വേദന.
കറുത്ത മാനത്ത്
വാക്കുകൾ കട്ടപിടിച്ച് കിടക്കുന്നു.
ദുഃഖഭരിതം...
അകലെ
കുഞ്ഞുങ്ങളുടെ
നിലവിളിയിൽ
കവിത
അമർന്നുപോകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.