തിരുവനന്തപുരം: സാഹിത്യം സമൂഹത്തിൽനിന്ന് വേറിട്ട് നിൽക്കേണ്ട ഒന്നല്ലെന്നും എഴുത്തുകാരന് സാമൂഹിക, രാഷ്ട്രീയ അഭിപ്രായമുണ്ടായാൽ അയാൾക്ക് ഹൃദയച്ചുരുക്കം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ ഉദ്ഘാടനം നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചിന്തിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടേണ്ടി വരുന്ന കെട്ട കാലത്ത് വായനയിലൂടെയാണ് പ്രതിരോധം തീർക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
ഈ വർഷത്തെ നിയമസഭ പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ എൻ.എസ് മാധവന് മുഖ്യമന്ത്രി സമ്മാനിച്ചു. സ്പീക്കർ എ.എൻ ഷംസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബുക്കർ സമ്മാന ജേതാവ് ബാനു മുഷ്താഖ്, കോമൺവെൽത്ത് പാർലമെന്റ് അസോസിയേഷൻ ചെയർപേഴ്സൺ ഡോ. ക്രിസ്റ്റഫർ കെ. കലില എം.പി, മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, സാഹിത്യകാരൻ ടി. പത്മനാഭൻ, ചീഫ് വിപ്പ് എൻ. ജയരാജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നിയമസഭ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.