സ​ഫീ​ന ഷ​മീ​ർ, ചെ​യ​ർ​പേ​ഴ്സ​ൻ

കൊ​ടു​വ​ള്ളി​യു​ടെ മു​ഖ​ച്ഛാ​യ മാ​റും, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് മു​ൻ​ഗ​ണ​ന -ചെ​യ​ർ​പേ​ഴ്സ​ൻ

കൊടുവള്ളി: നഗരസഭയുടെ സമഗ്ര വികസനത്തിനുള്ള കർമ പദ്ധതികളുമായി ചെയർപേഴ്സൻ സഫീന ഷമീർ. കുടിവെള്ളം, ഗതാഗതം, വിദ്യാഭ്യാസം, മാലിന്യ സംസ്കരണം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങളാണ് ലക്ഷ്യമിടുന്നത്. കൊടുവള്ളിയെ സ്മാർട്ട് സിറ്റിയായി ഉയർത്തുന്നതിനുള്ള മാസ്റ്റർ പ്ലാനിനാണ് ഭരണസമിതി തുടക്കമിടുന്നത്. അടിസ്ഥാന സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനും നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനും ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനുമായി ആധുനിക സൗകര്യങ്ങളോടെ പുതിയ നഗരസഭാ മന്ദിരം നിർമിക്കും.

കൊടുവള്ളിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പരിഷ്കരണങ്ങൾ നടപ്പാക്കും. റോഡ് വീതികൂട്ടൽ, പാർക്കിങ് മേഖലകൾ എന്നിവ വഴി ടൗണിന്റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണും. ടൗൺ സൗന്ദര്യവത്കരണ പദ്ധതിയും ആരംഭിക്കും. ദാഹമകറ്റാൻ 'അമൃത്' കുടിവെള്ള പദ്ധതിയും നഗരസഭ പരിധിയിലെ പല വാർഡുകളിലും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക എന്നതാണ് ഭരണസമിതിയുടെ പ്രഥമ പരിഗണന. അമൃത് കുടിവെള്ള പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിലൂടെ എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പാക്കുമെന്നും ചെയർപേഴ്സൻ പറഞ്ഞു.

മാലിന്യമുക്ത നഗരം

മാലിന്യ സംസ്‌കരണ രംഗത്തെ പോരായ്മകൾ പരിഹരിച്ച് കൂടുതൽ ശക്തിപ്പെടുത്തും. ഉറവിട മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നൽകുന്നതിനൊപ്പം ഹരിതകർമ സേനയുടെ പ്രവർത്തനം വിപുലീകരിക്കും. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ആധുനിക രീതിയിലുള്ള പബ്ലിക് ടോയ് ലറ്റുകൾ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്.

സാ​മൂ​ഹി​ക ക്ഷേ​മ​വും ആ​രോ​ഗ്യ​വും

​മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് വി​ശ്ര​മി​ക്കാ​നും ഒ​ത്തു​ചേ​രാ​നും പ​ക​ൽ വീ​ടു​ക​ൾ നി​ർ​മി​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ത​ട​സ്സ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​നും സേ​വ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കും. ​ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി യു​വാ​ക്ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഓ​പ​ൺ ജി​മ്മു​ക​ളും കു​ട്ടി​ക​ൾ​ക്കും കാ​യി​ക പ്രേ​മി​ക​ൾ​ക്കു​മാ​യി ക​ളി​സ്ഥ​ല​ങ്ങ​ളും യാ​ഥാ​ർ​ഥ്യ​മാ​ക്കും.

​വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ലും

​പ്രാ​ദേ​ശി​ക​മാ​യി ഉ​ന്ന​ത സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഐ.​ടി.​ഐ ബി​ൽ​ഡി​ങ് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കും. പ​ദ്ധ​തി​ക​ളു​ടെ രൂ​പ​രേ​ഖ കൗ​ൺ​സി​ലി​ൽ അ​വ​ത​രി​പ്പി​ച്ച് ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ക​ണ്ട​റി​ഞ്ഞു​ള്ള വി​ക​സ​ന​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന. കൊ​ടു​വ​ള്ളി​യു​ടെ പാ​ര​മ്പ​ര്യം നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ന​ഗ​ര​ത്തെ ആ​ധു​നി​ക​വ​ത്ക​രി​ക്കും. ഭ​ര​ണ​സ​മി​തി​യു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

Tags:    
News Summary - Koduvally will change, priority for infrastructure development - Chairperson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.