കാക്കനാട്: കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ’യുടെ 2025ലെ മീഡിയപേഴ്സൻ ഓഫ് ദ ഇയറായി പ്രശസ്ത ആഫ്രിക്കന്‍ മാധ്യമപ്രവര്‍ത്തക മരിയം ഔഡ്രാഗോയെ തെരഞ്ഞെടുത്തു. ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ഏപ്രിലിൽ സമ്മാനിക്കുമെന്ന് അക്കാദമി ചെയര്മാന് ആര്.എസ്. ബാബു അറിയിച്ചു.
ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനഫാസോയിലെ മാധ്യമപ്രവര്‍ത്തകയായ മരിയം ഔഡ്രാഗോയുടെ റിപ്പോർട്ടുകൾ സംഘര്‍ഷഭരിതമായ ബുര്‍കിന ഫാസോയിലെ സാധാരണക്കാരില്‍ യുദ്ധം ചെലുത്തുന്ന വിനാശകരമായ ആഘാതം വെളിപ്പെടുത്തുന്നവയാണ്.
ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റുകളുടെ സാര്‍വദേശീയ സംഘടനയുടെ ഇന്ത്യന്‍ പ്രതിനിധികളുടെ കൂടി അഭിപ്രായം കേട്ട് മീഡിയ മാഗസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളുടെ അംഗീകാരത്തോടെയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
യുക്രയ്നിലെ നതാലിയ ഗുമെനിയുക്, അല്‍ ജസീറ ചാനലിന്റെ അവതാരക എലിസബത്ത് പുരാനമിൻ എന്നിവർ പ്രത്യേക പരാമർശത്തിന് അർഹരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.