വിശുദ്ധ ഖുർആനിൽ അല്ലാഹു ധാരാളം ഉപമകളും അലങ്കാരങ്ങളും ഉപയോഗിച്ചിട്ടുണ്ട്. വായിക്കുന്നവർക്കും കേൾക്കുന്നവർക്കും കാര്യങ്ങൾ എളുപ്പത്തിൽ ചിന്തിച്ചു മനസ്സിലാക്കാൻ വേണ്ടിയാണ് ഇത്തരം ഉപമകൾ ഉപയോഗിക്കുന്നതെന്ന് അല്ലാഹു വ്യക്തമാക്കുന്നു. ഈ ഉദാഹരണങ്ങളെല്ലാം മനുഷ്യർക്കായി നാം വിവരിക്കുകയാണ്. അവർ ചിന്തിച്ചു മനസ്സിലാക്കാൻ (വിശുദ്ധ ഖുർആൻ 59:21) അല്ലാഹു ജനങ്ങള്‍ക്ക് ഉപമകള്‍ വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ ചിന്തിച്ചറിയാന്‍ (വിശുദ്ധ ഖുർആൻ 14:25).
മനുഷ്യര്‍ക്കുവേണ്ടിയാണ് നാമിങ്ങനെ ഉപമകള്‍ വിശദീകരിക്കുന്നത്. എന്നാല്‍ വിചാരമതികളല്ലാതെ അതേക്കുറിച്ച് ചിന്തിച്ച് മനസ്സിലാക്കുന്നില്ല (വിശുദ്ധ ഖുർആൻ 29:43)
ഒരു കാര്യം പറയുമ്പോൾ അതിന് ഉദാഹരണമോ ഉപമകളോ കൂടി ഉണ്ടായാൽ അത് ഒന്നു കൂടി വ്യക്തമാവും. ചെറുതോ വലുതോ ആയ ഉദാഹരണങ്ങൾ അല്ലാഹു ഉപയോഗിക്കും. അതിന്റെ വലുപ്പച്ചെറുപ്പമല്ല അത് നൽകുന്ന സന്ദേശമാണ് പ്രധാനം. പക്ഷേ, ചിലർ അതിൽനിന്ന് പാഠമുൾക്കൊള്ളുന്നതിന് പകരം ഉദാഹരിക്കപ്പെട്ട വസ്തുവിന്റെ പിന്നാലെ പോകും. ചന്ദ്രനിലേക്ക് വിരൽ ചൂണ്ടുമ്പോൾ ചിലർ വിരലിലേക്ക് നോക്കുന്നത് പോലെ.
അല്ലാഹു പറയുന്നു,
കൊതുകിനെയോ അതിലും നിസ്സാരമായതിനെപ്പോലുമോ ഉപമയാക്കാന്‍ അല്ലാഹുവിന് ഒട്ടും സങ്കോചമില്ല. അപ്പോള്‍ വിശ്വാസികള്‍ അതു തങ്ങളുടെ നാഥന്റെ സത്യവചനമാണെന്നു തിരിച്ചറിയുന്നു. എന്നാല്‍ സത്യനിഷേധികള്‍ ചോദിക്കുന്നു- ‘ഈ ഉപമ കൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത്?’ അങ്ങനെ ഈ ഉപമകൊണ്ട് അവന് ചിലരെ വഴിതെറ്റിക്കുന്നു. പലരെയും നേര്‍വഴിയിലാക്കുന്നു. എന്നാല്‍ ധിക്കാരികളെ മാത്രമേ അവന് വഴിതെറ്റിക്കുന്നുള്ളൂ (വിശുദ്ധ ഖുർആൻ 2:26).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.