ധർമപാത

വ്ര​താ​നു​ഷ്ഠാ​നം സൃ​ഷ്ടാ​വ് സൃ​ഷ്ടി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ജീ​വി​ത​യാ​ത്ര സു​ഗ​മ​വും സാ​ർ​ഥ​ക​വു​മാ​ക്കാ​ൻ ന​ൽ​കി​യ പ​രി​ച​യാ​ണ്. കേ​വ​ലം പ​ട്ടി​ണി​ക്കും പ്ര​ക​ട​ന​പ​ര​മാ​യ ആ​രാ​ധ​നാ​പ​ര​ത​ക്കു​മ​പ്പു​റം വ്ര​ത​ത്തി​ന്റെ ആ​ത്മാ​വി​നെ തൊ​ട്ട​റി​ഞ്ഞ് നോ​മ്പെ​ടു​ക്കു​മ്പോ​ഴാ​ണ് ആ ​പ​രി​ച ന​മു​ക്ക് സ്വാ​യ​ത്ത​മാ​വു​ക. ‘‘വി​ശ്വാ​സി​ക​ളേ, നി​ങ്ങ​ളു​ടെ​മേ​ൽ വ്ര​താ​നു​ഷ്ഠാ​നം നി​ർ​ബ​ന്ധ​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, നി​ങ്ങ​ളു​ടെ മു​മ്പു​ള്ള സ​മൂ​ഹ​ങ്ങ​ളു​ടെ​മേ​ൽ നി​ർ​ബ​ന്ധ​മാ​ക്ക​പ്പെ​ട്ട​തു​പോ​ലെ, നി​ങ്ങ​ൾ ത​ഖ്‌​വ​യു​ള്ള​വ​രാ​യിത്തീ​രാ​ൻ’’ എ​ന്ന ഖു​ർ​ആ​നി​ക സൂ​ക്തം വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്റെ അ​ക​പ്പൊ​രു​ൾ കൃ​ത്യ​മാ​യി വ​ര​ച്ചു​കാ​ട്ടു​ന്നു. ‘ത​ഖ്‌​വ’ എ​ന്ന പ​ദ​ത്തി​ന്റെ അ​ർ​ഥം വ​ള​രെ വി​ശാ​ല​മാ​ണ്. ഏ​തു പ്ര​തി​കൂ​ല ഘ​ട്ട​ത്തി​ലും ന​ന്മ​യു​ടെ പാ​ശ​ത്തെ മു​റു​കെ​ പി​ടി​ക്കാ​നും തി​ന്മ​യെ വി​പാ​ട​നം ചെ​യ്യാ​നു​മു​ള്ള മ​നോ​ഭാ​വ​വും സൂ​ക്ഷ്മ​ത​യു​മാ​ണ് അ​തു​കൊ​ണ്ട് വി​വ​ക്ഷി​ക്കു​ന്ന​ത്.

ഓ​രോ വി​ശ്വാ​സി​യും ആ​ത്മ​വി​ചാ​ര​ത്തി​നും ആ​ത്മ പ​രി​ശോ​ധ​ന​ക്കും വി​ധേ​യ​മാ​കേ​ണ്ട മാ​സ​മാ​ണ് റ​മ​ദാ​ൻ. ത​ന്റെ ക​ഴി​ഞ്ഞ​കാ​ല ജീ​വി​ത​ത്തി​ന്റെ കൃ​ത്യ​മാ​യ ക​ണ​ക്കെ​ടു​പ്പു​കാ​ലം. സ​ക​ല അ​നു​ഗ്ര​ഹ​ങ്ങ​ളും ചൊ​രി​ഞ്ഞ് ഭൂ​മി​യി​ൽ സൃ​ഷ്ടാ​വി​ന്റെ പ്രാ​തി​നി​ധ്യ​വും ന​ൽ​കി​യ സൃ​ഷ്ടാ​വി​നെ അ​നു​സ​രി​ക്കാ​നും സ​ഹ​ജീ​വി​ക​ളോ​ട് നീ​തി​പു​ല​ർ​ത്താ​നും എ​ത്ര​ത്തോ​ളം സാ​ധി​ച്ചെ​ന്ന സ്വ​യം വി​ല​യി​രു​ത്ത​ലി​ന് വി​ധേ​യ​മാ​കു​മ്പോ​ഴാ​ണ് തു​ട​ർ​ജീ​വി​തം വി​ജ​യ​പ്ര​ദ​മാ​കു​ന്ന​ത്.

മ​നു​ഷ്യ​ന്റെ ജീ​വി​ത​പ്ര​യാ​ണ​ത്തി​ൽ മ​നഃ​പൂ​ർ​വ​മോ അ​ല്ലാ​തെ​യോ തി​ന്മ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ഇ​ട​വ​ന്നെ​ന്നി​രി​ക്കും. എ​ന്നാ​ൽ, അ​വ പ​രി​ശോ​ധി​ച്ച​റി​ഞ്ഞ് തി​രു​ത്ത​ലി​ന് സ​ന്ന​ദ്ധ​രാ​കു​മ്പോ​ഴാ​ണ് ജീ​വി​തം സാ​ർ​ഥ​ക​മാ​യി​ത്തീ​രു​ന്ന​ത്. അ​ത്ത​ര​മൊ​രു തി​രു​ത്ത​ൽ പ്ര​ക്രി​യ​യാ​ണ് വ്ര​താ​നു​ഷ്ഠാ​ന​ത്തി​ലൂ​ടെ റ​മ​ദാ​നി​ൽ ന​ട​ക്കേ​ണ്ട​ത്. ചെ​യ്ത പാ​പ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ്, പ​ശ്ചാ​ത്ത​പി​ച്ച് ര​ക്ഷി​താ​വി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള മാ​സ​മാ​ണ് റ​മ​ദാ​ൻ.

എ​ത്ര വ​ലി​യ പാ​പി​ക്കും തെ​റ്റു​തി​രു​ത്തി ന​ന്മ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ പ്രേ​ര​ണ​യും ക​രു​ത്തും ന​ൽ​കു​ന്ന മ​ത​മാ​ണ് ഇ​സ്‍ലാം. റ​മ​ദാ​ൻ അ​തി​നു​ള്ള സു​വ​ർ​ണ​വ​സ​ര​മാ​യി അ​ല്ലാ​ഹു​വും തി​രു​ന​ബി​യും ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. പാ​പി​യെ കൂ​ടു​ത​ൽ പാ​പ​ങ്ങ​ളി​ലേ​ക്ക് ത​ള്ളിവി​ടാ​ന​ല്ല, ഏ​തു​വി​ധേ​ന​യും അ​തി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ച്ച് പു​തി​യൊ​രു ലോ​കം സാ​ധ്യ​മാ​ണെ​ന്ന് പ്ര​തീ​ക്ഷ ന​ൽ​കി തി​രി​കെ ന​ട​ത്താ​നാ​ണ് ഇ​സ്‍ലാം ആ​ഹ്വാ​നം ചെ​യ്യു​ന്ന​ത്.

‘‘ന​ബി​യേ, താ​ങ്ക​ൾ പ​റ​യൂ, സ്വ​ന്തം ആ​ത്മാ​ക്ക​ളോ​ട് അ​തി​ക്ര​മം പ്ര​വ​ർ​ത്തി​ച്ച​വ​രാ​യ നി​ങ്ങ​ൾ അ​ല്ലാ​ഹു​വി​ന്റെ കാ​രു​ണ്യ​ത്തി​ൽ നി​രാ​ശ​രാ​വേ​ണ്ട. നി​ശ്ച​യം, അ​ല്ലാ​ഹു സ​ക​ല പാ​പ​ങ്ങ​ൾ​ക്കും മാ​പ്പ​രു​ളു​ന്ന​വ​നാ​ണ്. അ​വ​ൻ ഏ​റെ പൊ​റു​ത്തു കൊ​ടു​ക്കു​ന്ന​വ​നും അ​ള​വ​റ്റ ദ​യാ​പ​ര​നു​മാ​ണ്. നി​ങ്ങ​ളു​ടെ ര​ക്ഷി​താ​വി​ലേ​ക്ക് മ​ട​ങ്ങു​ക​യും അ​വ​ന് കീ​ഴ്പ്പെ​ട്ട് ജീ​വി​ക്കു​ക​യും ചെ​യ്യു​വി​ൻ’’ എ​ന്ന ഖു​ർ​ആ​നി​ക വ​ച​ന​ങ്ങ​ളി​ൽ​നി​ന്ന് ദൈ​വ​കാ​രു​ണ്യ​ത്തി​ന്റെ ഖ​ജ​നാ​വി​ന്റെ വ​ലു​പ്പ​വും അ​തി​ലേ​ക്കു​ള്ള സൃ​ഷ്ടി​ക​ളു​ടെ മ​ട​ക്ക​ത്തെ എ​ത്ര താ​ൽ​പ​ര്യ​ത്തോ​ടെ​യാ​ണ് സൃ​ഷ്ടാ​വ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ണ്. ആ​കാ​ശ​ഭൂ​മി​ക​ൾ​ക്കി​ട​യി​ലെ വ​ലു​പ്പ​ത്തോ​ളം പാ​പം ചെ​യ്ത അ​ടി​മ​യോ​ടും അ​വ​ന്റെ പ​ശ്ചാ​ത്താ​പം സ്വീ​ക​രി​ക്കാ​ൻ പ​ട​ച്ച​വ​ൻ ഒ​രു​ക്ക​മാ​ണെ​ന്ന് പ്ര​വാ​ച​ക​നും പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്.

ന​മ്മെ രൂ​പ​ക​ൽ​പ​ന ചെ​യ്ത്, ജീ​വ​ൻ പ​ക​ർ​ന്ന്, ക​ണ്ണി​നു കാ​ഴ്ച​യും കാ​തി​ന് കേ​ൾ​വി​യും നാ​വി​ന് ര​സ​വും കൈ​കാ​ലു​ക​ൾ​ക്ക് ച​ല​ന​വും മ​ന​സ്സി​ന് ഓ​ർ​മ​ശ​ക്തി​യും ന​ൽ​കി അ​നു​ഗ്ര​ഹ​വ​ർ​ഷം ചൊ​രി​യു​ന്ന, ക​രു​ണാ​മ​യ​നാ​യ ദൈ​വം​ത​മ്പു​രാ​ന്റെ കാ​രു​ണ്യ​ത്തി​ന്റെ​യും ദ​യ​യു​ടെ​യും വ​ലു​പ്പം ആ​ർ​ക്കും അ​ള​ക്കാ​വു​ന്ന​ത​ല്ല. ആ​ത്മാ​ർ​ഥ പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും അ​ത് നേ​ടി​യെ​ടു​ക്കാ​ൻ നാം ​സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്നു​മാ​ത്രം. അ​തി​നു​വേ​ണ്ട​ത് കേ​വ​ലം വാ​യ്ത്താ​രി​യ​ല്ല, മ​റി​ച്ച് പ​ശ്ചാ​ത്താ​പ​വി​വ​ശ​മാ​യ മാ​ന​സി​ക പ​രി​വ​ർ​ത്ത​ന​ത്തോ​ടെ​യു​ള്ള ഹൃ​ദ​യ​ത്തി​ന്റെ തേ​ട്ട​മാ​ണ്. ഒ​പ്പം, തെ​റ്റു​ക​ളി​ലേ​ക്ക് ല​വ​ലേ​ശം മ​ട​ങ്ങാ​തി​രി​ക്കാ​നു​ള്ള ദൃ​ഢ​പ്ര​തി​ജ്ഞ​യും തി​ക​ഞ്ഞ ജാ​ഗ്ര​ത​യു​മാ​ണ്.

Tags:    
News Summary - dharmapatha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.