സ്തു​തി: നാ​വി​ലെ സൗ​ന്ദ​ര്യം

 ന​ന്ദി പോ​ലെ പ്ര​ധാ​ന​മാ​ണ് സ്തു​തി​യും. ന​ന്ദി​യേ​ക്കാ​ൾ വി​ശാ​ല​മാ​യ ആ​ശ​യം ഉ​ൾ​ക്കൊ​ള്ളു​ന്ന പ​ദ​മാ​ണ​ത്. സ്മ​രി​ച്ചു​കൊ​ണ്ടും പ​റ​ഞ്ഞു​കൊ​ണ്ടും പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടു​മാ​ണ് വി​ശ്വാ​സി അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ പേ​രി​ൽ മാ​ത്ര​മ​ല്ല, അ​നു​ഗ്ര​ഹ ദാ​ദാ​വി​ന്റെ ഉ​ത്ത​മ​മാ​യ ഗു​ണ വി​ശേ​ഷ​ണ​ങ്ങ​ളെ മാ​ത്രം പ​രി​ഗ​ണി​ച്ചും സ്തു​തി നി​ർ​വ്വ​ഹി​ക്കാ​വു​ന്ന​താ​ണ്.

അ​ല്ലാ​ഹു​വി​ന്റെ ക​ഴി​വു​ക​ളെ​യും ഗു​ണ വി​ശേ​ഷ​ണ​ങ്ങ​ളെ​യും നി​രു​പാ​ധി​കം വാ​ഴ്ത്തു​ന്ന​താ​ണ് സ്തു​തി​യു​ടെ ഒ​രു രൂ​പം. പ​രി​ശു​ദ്ധ ഖു​ർ​ആ​ൻ ആ​രം​ഭി​ക്കു​ന്ന​ത് ത​ന്നെ ‘ലോ​ക​രു​ടെ പ​രി​പാ​ല​ക​ൻ’ എ​ന്ന വി​ശേ​ഷ​ണ​ത്തി​ന് ഉ​ട​മ​യാ​യ അ​ല്ലാ​ഹു​വി​നെ സ്തു​തി​ച്ചു​കൊ​ണ്ടാ​ണ്. അ​മൂ​ല്യ​വും അ​റ്റ​മി​ല്ലാ​ത്ത​തു​മാ​യ അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ പേ​രി​ൽ അ​വ​നെ വാ​ഴ്ത്ത​ലാ​ണ് സ്തു​തി​യു​ടെ ര​ണ്ടാ​മ​ത്തെ രൂ​പം. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ അ​ത് അ​നു​ഗ്ര​ഹി​ച്ച് ന​ൽ​കി​യ അ​ല്ലാ​ഹു​വി​നെ സ്തു​തി​ക്ക​ണ​മെ​ന്ന് പ്ര​വാ​ച​ക​ൻ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ സ്തു​തി​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കു​ള്ള ന​ന്ദി​പ്ര​ക​ട​നം ആ​യി​ക്കൊ​ള്ള​ണ​മെ​ന്നി​ല്ല, എ​ന്നാ​ൽ എ​ല്ലാ ന​ന്ദി​യും സ്തു​തി എ​ന്ന ആ​ശ​യ​ത്തി​ന് കീ​ഴി​ൽ വ​രു​ന്ന​താ​ണ്. ര​ണ്ട് കാ​ര​ണ​ങ്ങ​ളാ​ൽ ഏ​റ്റ​വും സ്തു​തി​യ​ർ​ഹി​ക്കു​ന്ന​വ​ൻ അ​ല്ലാ​ഹു​വാ​ണ്. ഒ​ന്ന്, അ​വ​നാ​ണ് എ​ല്ലാ അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ​യും ദാ​ദാ​വ്. ര​ണ്ട്, അ​വ​ൻ എ​ല്ലാ ഉ​ത്ത​മ ഗു​ണ​ങ്ങ​ളു​ടെ​യും വി​ശേ​ഷ​ണ​ങ്ങ​ളു​ടെ​യും ഉ​ട​മ​യാ​ണ്. ഈ ​കാ​ര്യ​ങ്ങ​ളി​ൽ അ​വ​ന് തു​ല്യ​രോ പ​ങ്കാ​ളി​ക​ളോ ഇ​ല്ല. ‘ഹം​ദ്’ എ​ന്ന​താ​ണ് സ്തു​തി​യു​ടെ ഖു​ർ​ആ​നി​ക പ​ദം. ഇ​സ്‌​ലാ​മി​ക ജീ​വി​ത​ത്തി​ന്റെ അ​ടി​ത്ത​റ​യാ​യ ഏ​ക​ദൈ​വ വി​ശ്വാ​സ​വു​മാ​യി അ​ഭേ​ദ്യ ബ​ന്ധ​മു​ള്ള ഒ​ന്നാ​ണ​ത്.

ഒ​രു വി​ശ്വാ​സി എ​ല്ലാ സ​മ​യ​ങ്ങ​ളി​ലും സ്ര​ഷ്ടാ​വാ​യ അ​ല്ലാ​ഹു​വി​ന്റെ മ​ഹ​ത്വ​ത്തെ​യും അ​നു​ഗ്ര​ഹ​ങ്ങ​ളെ​യും ഉ​ൾ​കൊ​ള്ളു​ക​യും അ​വ​നെ വാ​ഴ്ത്തു​ക​യും ചെ​യ്യു​ന്ന​വ​നാ​ണ്. വി​ശ്വാ​സി​യു​ടെ ഹൃ​ദ​യ​ത്തി​ൽ നി​ന്ന് ഉ​യ​രു​ന്ന സ്വ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണ് “അ​ൽ​ഹം​ദു ലി​ല്ലാ​ഹ്” (അ​ല്ലാ​ഹു​വി​ന് സ്തു​തി) എ​ന്ന വ​ച​നം. സ്തു​തി മ​നു​ഷ്യ​നെ വി​ന​യ​ത്തി​ലേ​ക്കും ആ​ത്മീ​യ ബോ​ധ​ത്തി​ലേ​ക്കും ന​യി​ക്കു​ന്നു. ത​ന്റെ ജീ​വി​ത​ത്തി​ലെ എ​ല്ലാം സ്ര​ഷ്ടാ​വി​ന്റെ അ​നു​ഗ്ര​ഹ​മാ​ണെ​ന്ന തി​രി​ച്ച​റി​വ് അ​വ​നെ അ​ഹ​ങ്കാ​ര​ത്തി​ൽ നി​ന്ന് അ​ക​റ്റു​ന്നു. വി​ശ്വാ​സി​യു​ടെ നാ​വി​ൽ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി മു​ഴ​ങ്ങു​ന്ന വാ​ക്കും ഹം​ദ് ത​ന്നെ.

Tags:    
News Summary - Praise: Beauty on the tongue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.