ഇ​സ്‌​ലാം സ​ര​ളം സു​ന്ദ​രം

ഇ​സ്‌​ലാം സി​ദ്ധാ​ന്ത​ങ്ങ​ളി​ലും പ്ര​യോ​ഗ​ങ്ങ​ളി​ലും കൃ​ത്യ​ത​യും വ്യ​ക്ത​ത​യു​മു​ള്ള ദ​ർ​ശ​ന​മാ​ണ്. വി​ശ്വാ​സ പ്ര​മാ​ണ​ങ്ങ​ൾ മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​കാ​ത്ത കാ​ര്യ​ങ്ങ​ളാ​ണെ​ങ്കി​ലും, പ്രാ​യോ​ഗി​ക രം​ഗ​ത്ത് സാ​ഹ​ച​ര്യ​ങ്ങ​ളേ​യും വ്യ​ക്തി​ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ളെ​യും പ​രി​ഗ​ണി​ക്കു​ന്ന ഇ​ലാ​സ്തി​ക​ത​യും ലാ​ളി​ത്യ​വും ഇ​സ്‌​ലാ​മി​നു​ണ്ട്. ര​ണ്ട് നേ​ര​ത്തെ ന​മ​സ്കാ​ര​ങ്ങ​ൾ ഒ​രു നേ​ര​ത്ത് ചു​രു​ക്കി ന​മ​സ്ക​രി​ക്കാ​ൻ യാ​ത്ര​ക്കാ​ര​ന് അ​നു​വാ​ദം ന​ൽ​ക​പ്പെ​ട്ട​ത് അ​തി​നു​ദാ​ഹ​ര​ണ​മാ​ണ്. “അ​ല്ലാ​ഹു ഒ​രാ​ളോ​ടും അ​യാ​ളു​ടെ ക​ഴി​വി​ൽ പെ​ട്ട​ത​ല്ലാ​തെ ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്നി​ല്ല”, “നി​ങ്ങ​ൾ​ക്ക് ഒ​രു ബു​ദ്ധി​മു​ട്ടും വ​രു​ത്തി വെ​ക്ക​ണ​മെ​ന്ന് അ​ല്ലാ​ഹു ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല” തു​ട​ങ്ങി​യ ഖു​ർ​ആ​നി​ക വ​ച​ന​ങ്ങ​ൾ ഈ ​പ്രാ​യോ​ഗി​ക ക്ഷ​മ​ത​യെ സൂ​ചി​പ്പി​ക്കു​ന്നു.

മ​നു​ഷ്യ​രു​ടെ ശേ​ഷി, സാ​ഹ​ച​ര്യം, സാ​മ്പ​ത്തി​കാ​വ​സ്ഥ, ആ​രോ​ഗ്യം, അ​റി​വ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ അ​നി​വാ​ര്യ​മാ​യി അ​റി​യേ​ണ്ട​തും ചെ​യ്യേ​ണ്ട​തു​മാ​യ മി​നി​മം കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്തി​ക​ൾ​ക്ക് ഇ​ള​വ് ന​ൽ​ക​പ്പെ​ടു​ന്നു​മി​ല്ല. വ്യ​ക്തി​ക​ളെ​യും സ​മൂ​ഹ​ത്തെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക എ​ന്ന​ത​ല്ല, മ​റി​ച്ച് വ്യ​ക്തി​ക്ക് എ​ളു​പ്പ​വും സ​മൂ​ഹ​ത്തി​ന് പൊ​തു​ന​ന്മ​യും സാ​ധ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ദൈ​വി​ക ദ​ർ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​ത് പ്ര​വാ​ച​ക ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു എ​ന്നാ​ണ് ഖു​ർ​ആ​ൻ പ​റ​യു​ന്ന​ത്: “പ്ര​വാ​ച​ക​ൻ ‍ജ​ന​ങ്ങ​ളോ​ട് ന​ന്മ ക​ൽ​പ്പി​ക്കു​ക​യും തി​ന്മ വി​ല​ക്കു​ക​യും ചെ​യ്യു​ന്നു. ‍ന​ല്ല വ​സ്തു​ക്ക​ള്‍ അ​നു​വ​ദി​ക്കു​ക​യും ചീ​ത്ത വ​സ്തു​ക്ക​ൾ നി​ഷി​ദ്ധ​മാ​ക്കു​ക​യും ചെ​യ്യു​ന്നു. ജ​ന​ങ്ങ​ളു​ടെ ഭാ​രം ല​ഘൂ​ക​രി​ക്കു​ക​യും അ​വ​രെ സ്വ​ത​ന്ത്ര​രാ​ക്കു​ക​യും ചെ​യ്യു​ന്നു”.

ഇ​സ്‌​ലാ​മി​ക കാ​ഴ്ച​പ്പാ​ടി​ൽ ആ​രാ​ധ​ന​ക​ളും നി​യ​മ​ങ്ങ​ളും മ​നു​ഷ്യ​നെ ബു​ദ്ധി​മു​ട്ടി​ക്കാ​നു​ള്ള​ത​ല്ല. ആ​ത്മീ​യ​വും വ്യ​ക്തി​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ ജീ​വി​തം സു​ഗ​മ​മാ​ക്കാ​ൻ വേ​ണ്ടി​യു​ള്ള​താ​ണ്. അ​വ വ്യ​ക്തി​ക​ളെ ശു​ദ്ധീ​ക​രി​ക്കു​ക​യും വ​ള​ർ​ത്തു​ക​യും ജീ​വി​തം സ​ന്തു​ലി​ത​മാ​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​സ്‌​ലാ​മി​ക നി​ർ​ദ്ദേ​ശ​ങ്ങ​ളെ​യും നി​യ​മ​ങ്ങ​ളെ​യും ഭാ​ര​മാ​യി കാ​ണേ​ണ്ട​തി​ല്ല. ഇ​സ്‌​ലാ​മി​ന്റെ ലാ​ളി​ത്യ​ത്തെ മ​ന​സ്സി​ലാ​ക്കു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്താ​ൽ അ​തി​നെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ്ര​യോ​ഗ​വ​ൽ​ക​രി​ക്കാ​നും ഇ​സ്‌​ലാ​മി​ക ജീ​വി​ത​ത്തെ ആ​സ്വ​ദി​ക്കാ​നും സാ​ധി​ക്കു​ന്നു.

Tags:    
News Summary - Islam is beautiful in every way.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.