27ാം രാവിൽ മക്ക ഹറം വിശ്വാസികളാൽ നിറഞ്ഞുകവിഞ്ഞപ്പോൾ

27-ാം രാവിൽ ലക്ഷങ്ങൾ പ്രാർഥനയിലലിഞ്ഞ് മക്ക ഹറം

മക്ക: റമദാനിലെ അവസാന വെള്ളിയാഴ്ചയും റമദാനിലെ 27ാം രാവും ഒരുമിച്ചുവന്നതോടെ മക്കയിലെ മസ്ജിദുൽ ഹറാമിൽ പ്രാർഥനാ നിരതരാകാൻ എത്തിയത് 25 ലക്ഷത്തിലധികം വിശ്വാസികൾ. ഉംറ തീർഥാടകരും അതല്ലാതെ നമസ്​കരിക്കാനെത്തിയവരും രാത്രി നമസ്കാരങ്ങൾക്കും പ്രാർഥനക്കും അണിനിരന്നപ്പോൾ ഹറമും പരിസരവും ജനസാഗരമായി. ഇരുഹറം കാര്യാലയത്തി​െൻറ നേതൃത്വത്തിൽ അതിരാവിലെ മുതൽ തന്നെ ആരാധകരുടെ ഒഴുക്കിനെ ഉൾക്കൊള്ളാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. ഹറം പള്ളിയിലെ പ്രാർഥനായിടങ്ങൾ, പരിസര പ്രദേശങ്ങൾ, ഗേറ്റുകൾ, ഇടനാഴികൾ എല്ലാം സൂക്ഷ്മമായ നിരീക്ഷണങ്ങൾക്കും കുറ്റമറ്റ രീതിയിൽ ഒരുക്കിയിരുന്നു.


ഖുർആൻ പാരായണത്താലും മനസുരുകിയ പ്രാർഥനകളാലും മക്കയെങ്ങും ആത്മീയ നിറവിലായിരുന്നു. ശാന്തമായ അനുഭവം സമ്മാനിച്ച വിശ്വാസി സമൂഹം നേരം പുലരുവോളം ഹറമിലും പരിസരങ്ങളിലും പ്രാർഥനയിൽ മുഴുകുകയായിരുന്നു. പ്രാർഥനക്കെത്തിയ വിശ്വാസികളുടെ നിര ഹറം മുറ്റങ്ങളും കവിഞ്ഞ് റോഡുകളിലെത്തി. മസ്ജിദുൽ ഹറമിലേക്കുള്ള വഴികളും തറാവീഹ് നമസ്കാരത്തിനിടെ പ്രൗഢഗംഭീരമായ കാഴ്ചയിൽ വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. മക്കയിലെ പാർക്കിങ് കേന്ദ്രങ്ങൾ വാഹനങ്ങളാൽ നിറഞ്ഞുകവിഞ്ഞു. വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് പാർക്കിങ് കേന്ദ്രങ്ങളിൽ നിന്ന് കൂടുതൽ ബസ് സർവിസ് ഏർപ്പെടുത്തിയിരുന്നു.


27ാം രാവിൽ സാധാരണ ഉണ്ടായേക്കാവുന്ന തിരക്ക് മുൻകൂട്ടിക്കണ്ട് വിവിധ സുരക്ഷാ വകുപ്പുകൾ പ്രത്യേക പദ്ധതികൾ നടപ്പാക്കി. ഇരു ഹറം കാര്യാലയം, സിവിൽ ഡിഫൻസ്, ട്രാഫിക് വകുപ്പ്, പൊലീസ് വിഭാഗങ്ങൾ, റെഡ്ക്രസൻറ്​ വിഭാഗം, ആരോഗ്യം മുനിസിപ്പാലിറ്റി വകുപ്പുകൾ എന്നിവക്ക് കീഴിൽ പതിവിലും കൂടുതൽ ആളുകളെ സേവനത്തിനായി നിയമിതരായിരുന്നു. വിവിധ വകുപ്പുകളെ സഹായിക്കാൻ ഹറമി​െൻറ വിവിധ ഭാഗങ്ങളിൽ സ്‌കൗട്ട് വിഭാഗത്തിലെയും മറ്റും വളൻറിയർമാരും രംഗത്തുണ്ടായിരുന്നു. അനുഗ്രഹീത രാത്രിയിൽ തീർഥാടകരുടെയും വിശ്വാസികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയത് കുറ്റമറ്റ നിലയിലായിരുന്നുവെന്ന് ട്രാഫിക് വകുപ്പി​െൻറ ഔദ്യോഗിക വക്താവ് കേണൽ മൻസൂർ അൽ ശുക്ര ചൂണ്ടിക്കാട്ടി.


റമദാൻ അവസാന വെള്ളിയാഴ്ചയും അതെ ദിവസം തന്നെ 27ാം രാവും കൂടി ചേർന്നപ്പോൾ ഒഴുകിവന്ന ലക്ഷങ്ങൾക്ക് സേവനം ചെയ്യാൻ പതിനയ്യായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് സേവന സന്നദ്ധരായി രംഗത്തുണ്ടായിരുന്നത്. റമദാനിലെ പാപമോചനത്തി​െൻറ അവസാന നാളുകളും വിടവാങ്ങാനിരിക്കെ ഹറമിലെത്തിയ വിശ്വാസികളിൽ പലരും മക്കയിൽ തന്നെ പ്രാർഥനയിൽ തുടരുവാനാണ് ആഗ്രഹിക്കുന്നത്.



Tags:    
News Summary - On the 27th night of Ramadan, lakhs of people prayed in Makkah Haram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.