ന​ന്മ​ക​ളു​ടെ സൗ​മ്യ സ്വാ​ധീ​നം

സ്നേഹ​വും സൗ​ഹൃ​ദ​ങ്ങ​ളും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളും വ​ഴി സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ സൗ​മ്യ സ്വാ​ധീ​നം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​നു​ള്ള ഇ​സ്‌​ലാ​മി​ന്റെ ശ​ക്തി അ​പാ​ര​മാ​ണ്. അ​ല്ലാ​ഹു​വു​മാ​യു​ള്ള ബ​ന്ധം നി​ല​നി​ർ​ത്താ​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ പോ​ലെ​ത​ന്നെ, ന​ല്ല സ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള വ​ഴി​ക​ളും ഖു​ർ​ആ​നി​ക ദ​ർ​ശ​നം പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്. വി​ശ്വാ​സ​ത്തി​ന്റെ സ​ൽ​ഫ​ല​ങ്ങ​ൾ വ്യ​ക്തി​ജീ​വി​ത​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങേ​ണ്ട​ത​ല്ല. അ​ത് സ​മൂ​ഹ​ത്തി​ൽ പ​ര​ക്ക​ണ​മെ​ന്ന് ഇ​സ്‌​ലാ​മി​ന് നി​ർ​ബ​ന്ധ​മു​ണ്ട്.

മ​ദീ​ന​യി​ലേ​ക്ക് വ​ന്ന പ്ര​വാ​ച​ക​നെ കാ​ണാ​ൻ വേ​ണ്ടി ജ​ന​ങ്ങ​ൾ ത​ടി​ച്ചു​കൂ​ടി. അ​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് അ​വി​ടു​ന്ന് ന​ട​ത്തി​യ ആ​ദ്യ പ്ര​ഭാ​ഷ​ണ​ത്തി​ൽ ഇ​പ്ര​കാ​രം കാ​ണാം: ‘മ​നു​ഷ്യ​രേ, നി​ങ്ങ​ൾ പ​ര​സ്പ​രം സ​ലാം പ​റ​യു​ക, ഭ​ക്ഷ​ണം ന​ൽ​കു​ക, കു​ടും​ബ ബ​ന്ധ​ങ്ങ​ൾ ചേ​ർ​ക്കു​ക, രാ​ത്രി​യു​ടെ നി​ശ​ബ്ദ​ത​യി​ൽ പ്രാ​ർ​ത്ഥി​ക്കു​ക. നി​ങ്ങ​ൾ​ക്ക് സ​മാ​ധാ​ന​ത്തോ​ടെ സ്വ​ർ​ഗ​ത്തി​ൽ പ്ര​വേ​ശി​ക്കാം’.

സ​ലാം പ​റ​യു​ക എ​ന്ന​ത് ഒ​രു അ​ഭി​വാ​ദ്യ​വ​ച​ന​വും സ​മാ​ധാ​ന​ത്തി​ന്റെ പ്രാ​ർ​ഥ​ന​യു​മാ​ണ്. മ​റ്റു​ള്ള​വ​ർ​ക്ക് സു​ര​ക്ഷ​യും സ​മാ​ധാ​ന​വും ആ​ശം​സി​ക്കു​ന്ന ഈ ​ല​ളി​ത വ​ച​നം മ​നു​ഷ്യ​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ അ​ടു​പ്പ​വും സ്‌​നേ​ഹ​വും വ​ള​ർ​ത്തു​ന്നു. ഭ​ക്ഷ​ണം ന​ൽ​കു​ക, ബ​ന്ധ​ങ്ങ​ൾ ചേ​ർ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ മ​നു​ഷ്യ​ന് സാ​മൂ​ഹി​ക ഔ​ന്നി​ത്യം ന​ൽ​കു​ന്ന പ്ര​വ​ർ​ത്തി​ക​ളാ​ണ്. അ​വ​ന്റെ ഉ​ള്ളി​ലെ മ​നു​ഷ്യ​ത്വ​ത്തെ ഉ​ണ​ർ​ത്താ​ൻ അ​വ​ക്ക് ക​ഴി​യു​ന്നു. രാ​ത്രി​യു​ടെ നി​ശ്ശ​ബ്ദ​ത​യി​ൽ അ​ല്ലാ​ഹു​വി​ന്റെ മു​മ്പി​ൽ പ്രാ​ർ​ഥ​നാ നി​ര​ത​നാ​കാ​നു​ള്ള നി​ർ​ദേ​ശ​വും പ്ര​വാ​ച​ക​ന്റെ പ്ര​ഭാ​ഷ​ണ​ത്തി​ലു​ണ്ട്. സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളെ​യും ആ​ത്മീ​യ​ത​യെ​യും ചേ​ർ​ത്ത് നി​ർ​ത്തു​ന്ന ഇ​സ്‌​ലാ​മി​ന്റെ മ​ഹ​ത്താ​യ ഉ​ള്ള​ട​ക്ക​മാ​ണി​ത്.

ഏ​തൊ​രു ചെ​റി​യ സ​മാ​ധാ​ന ശ്ര​മ​വും സ​മൂ​ഹ​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്തും. അ​വി​ടെ പ​ര​സ്പ​ര വി​ശ്വാ​സ​വും സ്‌​നേ​ഹ​വും നി​റ​യും. സ​മാ​ധാ​ന​ത്തി​ന്റെ​യും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ​യും വാ​ഹ​ക​രാ​കാ​ൻ മ​നു​ഷ്യ​ർ ത​യാ​റാ​കു​മ്പോ​ൾ അ​സ​മാ​ധാ​ന​ത്തി​ന്റെ വേ​രു​ക​ൾ പി​ഴു​തെ​റി​യാ​ൻ സാ​ധി​ക്കു​ന്നു. അ​ത് ഒ​രു ന​ല്ല ലോ​ക​ത്തെ സൃ​ഷ്ടി​ക്കു​ന്നു. സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഐ​ശ്വ​ര്യ​വും നി​റ​ഞ്ഞ സ​മൂ​ഹ​വും ലോ​ക​വു​മാ​ണ് ഇ​സ്‌​ലാം വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

Tags:    
News Summary - The gentle influence of good deeds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.