ശ്രദ്ധേയമായി റൂവി കെ.എം.സി.സി മെഗാ ഗ്രാന്‍റ് ഇഫ്താർ

മസ്കത്ത്‌: റൂവി കെ.എം.സി.സി ഒരുക്കിയ മെഗാ ഗ്രാന്റ്‌ ഇഫ്താർ സംഗമം ജനപങ്കാളിത്തത്താൽ വ്യത്യസ്ത അനുഭവമായി. നഗര ഹൃദയഭാഗമായ റുവി ഖാബൂസ്‌ മസ്ജിദിന്റെ വിശാലമായ പാർക്കിങ്​ ഗ്രൗണ്ടിലാണ്​ ഇഫ്താർ സംഗമം നടന്നത്‌. കോവിഡ്കാലത്തിന്‌ ശേഷം ആദ്യമായാണ്‌ റുവി ഖബൂസ്‌ മസ്ജിദ്‌ അങ്കണം ഒരു പൊതു ഇഫ്താറിന്‌ സാക്ഷ്യം വഹിച്ചത്‌‌.

സ്വദേശികളും വിദേശികളും സ്ത്രീകളും കുട്ടികളുമടക്കം നാലായിരത്തിൽ പരം ആളുകൾ സംബന്ധിച്ചു‌. ‌മസ്കത്ത്‌ കെ.എം.സി.സി അധ്യക്ഷൻ റഹീസ്‌ അഹമ്മദ്‌, ബദർ അൽ സമാ ഗ്രൂപ്പ്‌ ഓഫ് ഹോസ്പിറ്റൽ എം.ഡിയും മുസ്​ലിം ലീഗ്‌ സംസ്ഥാന കൗൺസിൽ അംഗവുമായ അബ്ദുൽ ലത്വീഫ്‌ ഉപ്പള, സുഹുൽ ഫൈഹ എം.ഡി വാഹിദ് , മസ്കത്ത്‌ കെ.എം.സി സി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, ട്രഷറർ പി.ടി.കെ ഷമീർ, ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിങ് കോ കൺവീനർ സിദ്ധീഖ്‌ ഹസ്സൻ, മലബാർ വിങ് കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം, അഷ്‌റഫ് കിണവക്കൽ, മുജീബ് കടലുണ്ടി, ഷമീർ പാറയിൽ, റുവി സുൽത്താൻ ഖാബൂസ്‌ മസ്ജിദ്‌ ഇമാം തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

റുവി കെ.എം.സി.സി നേതാക്കളായ റഫീഖ്‌ ശ്രീകണ്ഠാപുരം, അമീർ കാവനൂർ, മുഹമ്മദ്‌ വാണിമേൽ, റുവി കെ.എം.സി.സി പ്രവർത്തകർ, വളന്‍റിയർ വിങ്​, റൂവി കെ.എം.സി?സി വുമൺസ് വിങ് അംഗങ്ങൾ എന്നിവർ ഇഫ്താറിന്​ നേതൃത്വം നൽകി.

Tags:    
News Summary - Notably Ruwi KMCC Mega Grand Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.