റാസൽഖൈമയിലെ പള്ളിയിൽ നമസ്കാരം നിർവഹിക്കുന്നവർ
റാസല്‍ഖൈമ: പുണ്യമാസത്തിന്‍റെ രണ്ടാം പാദം പകുതി പിന്നിടുമ്പോള്‍ രാജ്യത്തെ മസ്ജിദുകളെല്ലാം രാപകല്‍ഭേദമന്യേ വിശ്വാസികളാല്‍ സജീവം. വ്രതാനുഷ്ഠാനത്തിനൊപ്പം നമസ്കാരം, ഖുര്‍ആന്‍ പാരായണം, പ്രത്യേക പ്രാര്‍ഥനകള്‍ എന്നിവയിലൂടെ റമദാന്‍ ചൈതന്യവത്താക്കുകയാണ് വിശ്വാസികള്‍.
ഇശാഅ് നമസ്കാരത്തിന് ശേഷം പള്ളികളില്‍ നടക്കുന്ന തറാവീഹ് നമസ്കാരങ്ങളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരുടെ സാന്നിധ്യമുണ്ട്.
സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും തദ്ദേശീയരുടെ മുന്‍കൈയിലും റാസല്‍ഖൈമയില്‍ വിവിധ മേഖലകളില്‍ ഇഫ്താറുകളും ഭക്ഷ്യവിഭവ വിതരണവും നടക്കുന്നു. വിശ്വാസികളെ സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്നതാണ് റമദാനിലെ ആദ്യ പാദമായ പത്ത് ദിനങ്ങള്‍. രണ്ടാമത്തെ പാദം പാപ മോചനത്തിന്‍റെയും മൂന്നാമത്തേത് നരക വിമോചനത്തിന്‍റേതുമാണ്. സുഖകരമായ കാലാവസ്ഥയിലാണ് ഇക്കുറി റമദാന്‍ പുരോഗമിക്കുന്നുവെന്നതും ശ്രദ്ധേയ
മാണ്.
ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിനും ദാനധര്‍മ പ്രവര്‍ത്തനങ്ങള്‍ക്കും മതകാര്യവകുപ്പിന്‍റെ മുന്‍കൈയിലുള്ള സംവിധാനങ്ങളും മസ്ജിദുകളോടനുബന്ധിച്ച് സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.