ഉ​ത്ത​ര മ​ല​ബാ​റി​ലെ തെ​യ്യാ​ട്ട​ക്കാ​ല​ത്തി​ന് തു​ട​ക്കം കു​റി​ച്ച് കൊ​ള​ച്ചേ​രി

ചാ​ത്ത​മ്പ​ള്ളി​ക്കാ​വി​ൽ കെ​ട്ടി​യാ​ടി​യ ചാ​ത്ത​മ്പ​ള്ളി വി​ഷ​ക​ണ്ഠ​ൻ തെ​യ്യ​ത്തി​ന്റെ പു​റ​പ്പാ​ട്

കോലത്തുനാട്ടിൽ കാവുകൾ ഉണർന്നു

പാപ്പിനിശ്ശേരി: എല്ലാവർഷവും മലയാള മാസം തുലാം പത്തിന് കോലത്തുനാട്ടിലെ കാവുകളുണരും. കൊളച്ചേരി ചാത്തമ്പള്ളിക്കാവിലെ വിഷകണ്ഠൻ തെയ്യത്തിന്റെ പുറപ്പാടോടെയാണ് ചെണ്ടമേളം മുഴങ്ങിക്കേൾക്കാൻ തുടങ്ങുന്നത്.

സഹജീവിയെ രക്ഷിക്കാൻ സ്വന്തം ജീവൻ ബലിനൽകിയ മനുഷ്യസ്നേഹിയുടെ, ഹൃദയത്തിൽ തട്ടുന്ന കദനകഥയാണ് ഈ തെയ്യക്കോലത്തിന്റെ പുരാവൃത്തം. ചാത്തമ്പള്ളിക്കാവിൽനിന്ന് പുറപ്പെട്ട തെയ്യം, തന്നെ ചതിച്ചുകൊന്ന കരുമാരത്തില്ലത്തെത്തി തിരുമേനിയുടെ കൈയിൽനിന്ന് ദക്ഷിണയും സമ്മാനങ്ങളും വാങ്ങി തിരിച്ചെത്തുന്നതോടെ തെയ്യം കഴിയുന്നു.

കോവിഡ് കാരണം രണ്ടു വർഷക്കാലമായി അടഞ്ഞുനിന്ന കാവുകളിൽ ഇന്നുമുതൽ തെയ്യങ്ങൾ ഉറഞ്ഞുതുള്ളും. നൂറുകണക്കിന് ഭക്തജനങ്ങളാണ് വിവിധ പ്രദേശങ്ങളിൽനിന്ന് പുലർച്ചെതന്നെ ചാത്തമ്പള്ളിക്കാവിൽ എത്തിയത്.

Tags:    
News Summary - festivals started in Kolathunadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.