കാഞ്ഞങ്ങാട്: ആധിയും വ്യാധിയും അകറ്റാൻ കർക്കടകത്തിൽ വീടുകൾ തോറും എത്തുന്ന ആടിവേടൻ തെയ്യത്തിന്റെ കോലമണിഞ്ഞ് ഒന്നാം ക്ലാസുകാരൻ അമൻദാസ്. മലയസമുദായത്തിലെ മടിയൻരാമ പെരുമലയൻ താഴ്വഴിയിലെ നെല്ലിക്കാട്ട് തെയ്യം കലാകാരനും സർക്കാർ ജീവനക്കാരനുമായ പ്രമോദ് ദാസ് പണിക്കരുടെയും എം. ശ്രുതിയുടെയും രണ്ടാമത്തെ മകനാണ് അമൻ.
മലയസമുദായത്തിൽപെട്ട തെയ്യം കലാകാരന്മാർ അണിയുന്ന ശിവരൂപത്തിന്റെ കോലമാണ് കുട്ടി അണിഞ്ഞത്. നെല്ലിക്കാട്ട വയനാട്ടുകുലവൻ ദേവസ്ഥാനത്തുനിന്നാണ് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് പ്രദേശത്തെ നിരവധി വീടുകളിൽ ചെണ്ടമേളത്തിന്റെയും ചില നാദത്തിന്റെയും അകമ്പടിയോടെയാണ് തെയ്യാട്ടം നടത്തിയത്.
ഒന്നാം ക്ലാസുകാരന്റെ തെയ്യ അരങ്ങേറ്റം ദർശിക്കുന്നതിന് ദേവസ്ഥാനം ഭാരവാഹികളും തറവാട്ട് അംഗങ്ങളും നാട്ടുകാരും സമ്മതിച്ചു. തെയ്യം കലാകാരന്മാരായ രാജൻ പണിക്കർ, ശശി പണിക്കർ, ബാബു പണിക്കർ, സിദ്ധാർഥ പണിക്കർ തുടങ്ങിയവർ അരങ്ങേറ്റത്തിന് സഹായം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.