ചായ പ്രേമികൾക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയുമായാണ് പുതുവർഷത്തിൽ ലക്ഷ്വറി ബ്രാന്‍റായ പ്രാഡ എത്തിയിരിക്കുന്നത്. ഇൻഫ്യൂഷൻ ഡി സാന്റാൽ ചായ് എന്ന പേരിൽ ചായയുടെ സുഗന്ധമുള്ള പെർഫ്യൂം വിപണിയിലവതരിപ്പിച്ചിരിക്കുകയാണ് പ്രാഡ. 100 മില്ലിലിറ്റർ പെർഫ്യൂമിന് 190 ഡോളർ, അധവാ 17000 ഇന്ത്യൻ രൂപയാണ് വില.
കോലാപൂരി ചെരുപ്പ് വിവാദത്തിനു പിന്നാലെയാണ് ജനുവരി അഞ്ചിന് പുതിയ പെർഫ്യൂമുമായി പ്രാഡ എത്തിയിരിക്കുന്നത്. ഇതിനും സമൂഹമാധ്യമങ്ങളിൽ പ്രാഡയ്ക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ത്യൻ സംസ്കാരത്തെ കയ്യടക്കാനുള്ള ശ്രമാമാണെന്ന തരത്തിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്തിരുന്നാലും ഇന്ത്യൻ സാംസ്കാരിക വൈവിധ്യങ്ങൾ ഫാഷൻ ലോകത്തെയും ലക്ഷ്വറി ബ്രാന്‍റുകളേയും സ്വാദീനിക്കുന്നുവെന്നതിന്‍റെ തെളിവാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.