സുബ്രഹ്മണ്യനും സഹദേവനും പീസ് വാലിയിൽ
കളമശ്ശേരി: എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി വരാന്തയിൽ മാസങ്ങളായി കഴിഞ്ഞുവന്ന രണ്ട് പേർക്ക് കോതമംഗലം പീസ് വാലിയിൽ അഭയം നൽകി. കൊല്ലം സ്വദേശി സുബ്രഹ്മണ്യൻ (69), കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി സഹദേവൻ (67) എന്നിവരെയാണ് പീസ് വാലി ഏറ്റെടുത്തത്.
നാല് പതിറ്റാണ്ടായി ചെറിയ ജോലികൾ ചെയ്ത് ഒറ്റക്കായിരുന്നു സുബ്രഹ്മണ്യന്റെ ജീവിതം. ദീർഘനാളായി എറണാകുളത്തെ തെരുവുകളിലാണ് സഹദേവൻ കഴിയുന്നത്. ചികിത്സ പൂർത്തിയായി അസുഖം ഭേദമായെങ്കിലും തിരിച്ച് തെരുവിലേക്ക് മടങ്ങാൻ ആരോഗ്യം അനുവദിക്കാത്തതിനാൽ ആശുപത്രിയിൽ തുടരുകയായിരുന്നു ഇരുവരും.
ഏറ്റെടുക്കാൻ ആരുമില്ലാതെ കഴിയുന്ന ഇവരുടെ വിവരം മെഡിക്കൽ കോളജ് സൂപ്രണ്ട് ജില്ല സാമൂഹിക നീതി ഓഫിസറെ അറിയിക്കുകയും തുടർ ചികിത്സക്ക് കൂടി അനുയോജ്യമായ സ്ഥാപനമായ പീസ് വാലിയിൽ അഭയം നൽകുകയുമായിരുന്നു. പീസ് വാലിക്ക് കീഴിലെ സാമൂഹിക, മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് ഇരുവർക്കും പ്രവേശനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.