അർബുദത്തെ വായനയിലൂടെ പ്രതിരോധിച്ച ബിനി മുരളീ
ധരനും ഭർത്താവ് മുരളിയും ഗതാഗതമന്ത്രി കെ.ബി. ഗണേഷ്
കുമാറിനോടൊപ്പം
മൂവാറ്റുപുഴ: പുസ്തകങ്ങളുമായുള്ള സഹവാസം അർബുദ വ്യാപ്തിയെ പ്രതിരോധിക്കാൻ ശക്തി നൽകിയതായി ബിനി മുരളിധരൻ. മുളവൂർ വിജ്ഞാന പോഷിണിവായനശാലയിലെ ലൈബ്രേറിയൻ ബിനി മുരളീധരനാണ് പുസ്തകങ്ങളുടെ സഹവാസത്തെ തുടർന്ന് അർബുദവ്യാപ്തിയെ നിഷ്പ്രഭമാക്കിയത്.
20 വർഷമായി മുളവൂർ വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെ ലൈബ്രേറിയനായി സേവനം അനുഷ്ഠിക്കുകയാണ് ബിനി മുരളീധരൻ. പുസ്തകങ്ങൾക്ക് നടുവിലാണ് ബിനി മുരളീധരന്റെ ജീവിതം. വിജ്ഞാന പോഷിണി വായനശാലയിലെ അയ്യായിരത്തിലധികം പുസ്തകങ്ങളും വായിച്ചുകഴിഞ്ഞ ബിനി ലൈബ്രേറിയൻമാർക്ക് മാതൃകയാണ്.
ഗ്രന്ഥശാലയിൽ വായനയുടേയും അറിവിന്റേയും പ്രകാശം പരത്തി മുന്നേറുമ്പോഴാണ് ബിനിയെ അർബുദം പിടികൂടുന്നത്. കളമശ്ശേരി മെഡിക്കൽ കോളജിലെ ചികിത്സയെതുടർന്ന് മാനസികമായി തളർന്നുപോകുമോയെന്ന് സംശയിച്ച ഘട്ടത്തിൽ വായനയിൽ അഭയം തേടിയ ബിനി രോഗത്തിന്റെ തീവ്രതയിൽനിന്ന് കരകയറുകയായിരുന്നു. രോഗം അലട്ടുമ്പോഴും ജോലിയിൽ വ്യാപതൃതയായിരുന്നു. കീമോ ചെയ്യുന്ന ചുരുക്കം ദിവസങ്ങൾ ഒഴിച്ച് ബാക്കി ദിവസങ്ങൾ ലൈബ്രറിയിൽ വരുകയും പുസ്തകങ്ങളുടെ ഇടയിൽ ജീവിക്കുകയും ചെയ്തു.
ലൈബ്രറിക്ക് ബിനി മുരളീധരൻ നൽകുന്ന സേവനം പരിഗണിച്ച് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ഈ വർഷത്തെ മികച്ച ലൈബ്രേറിയനുള്ള പുരസ്കാരം നൽകി ആദരിച്ചു. ലൈബ്രേറിയൻമാരുടെ സംഘടനയും ആദരവ് കൈമാറി. കുടുംബനിയായ വീട്ടമ്മയാണ് വായനയിലൂടെ എന്തിനേയും നേരിടാനുള്ള ആത്മധൈര്യം നേടിയത്.
രോഗം പിടിമുറുക്കുന്നുണ്ടെങ്കിലും വായനക്കാരുടെ സ്നേഹാദങ്ങളും ലൈബ്രറി ഭരണസമിതിയുടെ സഹായവും സഹപ്രവർത്തകരായ ലൈബ്രേറിയന്മാരുടെ പിൻബലവും രോഗത്തിന് ശമനം ലഭിക്കാനും സ്ത്രീശാക്തികരണത്തിന് മുന്നിട്ടിറങ്ങാനും വനിത ദിനത്തിൽ ധൈര്യം ലഭിക്കുന്നതായി ബിനി മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.