ആതിര കണ്ണൻ

അ​ങ്ക​ത്ത​ട്ടി​ലെ ഉ​ണ്ണി​യാ​ർ​ച്ച

ഒ​ന്ന​ര വ​യ​സ്സി​ൽ അ​ച്ഛ​ൻ ഉ​പേ​ക്ഷി​ച്ച പെ​ൺ​കു​ട്ടി. അ​മ്മ​യു​ടെ ത​ണ​ലി​ൽ ക​ഷ്ട​പ്പാ​ടു​ക​ളും പ്ര​തി​സ​ന്ധി​ക​ളും നി​റ​ഞ്ഞ കു​ട്ടി​ക്കാ​ലം. അ​മ്മ പ​ണി​ക്ക് പോ​കു​ന്ന വീ​ടു​ക​ളി​ൽ​നി​ന്നും കി​ട്ടു​ന്ന ഭ​ക്ഷ​ണം ക​ഴി​ച്ച് വി​ശ​പ്പ​ട​ക്കി​യി​രു​ന്ന ദി​വ​സ​ങ്ങ​ൾ. പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​ർ ചെ​മ്പ​ലോ​ട് സ്വ​ദേ​ശി​നി​യാ​യ ആ​തി​ര ക​ണ്ണ​ൻ എ​ന്ന 26കാ​രി​ക്ക് ത​ന്‍റെ കു​ട്ടി​ക്കാ​ല​വും കൗ​മാ​ര​വു​മെ​ല്ലാം ക​ട​ന്നു​പോ​യ​ത് ക​യ്പ്പ് നി​റ​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​വി​ടെ അ​വ​ൾ​ക്ക് തു​ണ​യാ​യ​തും ജീ​വി​തം ത​ന്നെ മാ​റ്റി​മ​റി​ച്ച​തും ക​ള​രി എ​ന്ന ആ​യോ​ധ​ന ക​ല​യാ​ണ്. ക​ള​രി​യി​ലൂ​ടെ ത​ന്‍റെ ജീ​വി​തം കെ​ട്ടി​പ്പ​ടു​ത്ത ആ​തി​ര ഇ​ന്ന് മോ​ഡ​ലി​ങ്ങി​ലും സി​നി​മ​യി​ലു​മെ​ല്ലാം താ​ര​മാ​യി ഉ​ദി​ച്ചു​യ​രു​ക​യാ​ണ്. ക​ള​രി​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ നി​ര​വ​ധി മെ​ഡ​ലു​ക​ളും ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡും സ്വ​ന്ത​മാ​ക്കി​യ ആ​തി​ര​യു​ടെ ജീ​വി​ത​വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്.

ക​ഷ്ട​പ്പാ​ടു​ക​ളു​ടെ കു​ട്ടി​ക്കാ​ലം

അ​ച്ഛ​ൻ ക​ണ്ണ​ൻ ആ​തി​ര​ക്ക് ഓ​ർ​മ​വെ​ക്കും മു​മ്പേ ഉ​പേ​ക്ഷി​ച്ച് പോ​യ​താ​ണ്. ഊ​ട്ടി സ്വ​ദേ​ശി​യാ​ണെ​ന്ന് മാ​ത്ര​മേ ആ​തി​ര​ക്ക് അ​റി​യൂ. അ​ച്ഛ​നെ​യോ അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യോ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ല. അ​മ്മ​യും മു​ത്ത​ശ്ശി​യു​മാ​ണ് ആ​തി​ര​യെ നോ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, മു​ത്ത​ശ്ശി​യു​ടെ മ​ര​ണ​ത്തോ​ടെ അ​മ്മ​യും ആ​തി​ര​യും ത​നി​ച്ചാ​യി. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ പ​ണി​യെ​ടു​ത്താ​ണ് അ​മ്മ എ​സ്. വ​സ​ന്ത കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. ദി​വ​സ​വും മൂ​ന്നും നാ​ലും വീ​ടു​ക​ളി​ൽ ഓ​ടി​ന​ട​ന്നു പ​ണി​യെ​ടു​ക്കു​മാ​യി​രു​ന്നു. ഇ​തി​നി​ടെ തൊ​ഴി​ലു​റ​പ്പി​നും പോ​കും. രാ​വി​ലെ ആ​റു​മ​ണി മു​ത​ൽ രാ​ത്രി വ​രെ പ​ണി​യെ​ടു​ക്കും. വീ​ട്ടി​ൽ ഒ​റ്റ​ക്കി​രി​ക്കാ​ൻ പേ​ടി​യാ​യ​തി​നാ​ൽ സ്കൂ​ൾ വി​ട്ട് വ​ന്നാ​ൽ ആ​തി​ര​യും അ​മ്മ​യോ​ടൊ​പ്പം പോ​കും. പ​ല​പ്പോ​ഴും അ​വി​ടു​ന്ന് കി​ട്ടി​യി​രു​ന്ന ഭ​ക്ഷ​ണം ക​ഴി​ച്ചാ​ണ് പ​ട്ടി​ണി​യി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​യി​രു​ന്ന​ത്. നൃ​ത്ത​ത്തി​ലും അ​ഭി​ന​യ​ത്തി​ലു​മെ​ല്ലാം ചെ​റു​പ്പ​ത്തി​ൽ ത​ന്നെ താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്ന ആ​തി​ര നാ​ട്ടി​ലെ ഗാ​ന​മേ​ള​ക​ൾ​ക്കും ഡാ​ൻ​സ് പ​രി​പാ​ടി​ക​ൾ​ക്കു​മെ​ല്ലാം മു​ൻ​നി​ര​യി​ൽ ത​ന്നെ ഉ​ണ്ടാ​കു​മാ​യി​രു​ന്നു.

ക​ള​രി​ത്ത​ട്ടി​ലേ​ക്ക്

ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ആ​തി​ര ക​ള​രി​യി​ൽ ആ​ദ്യ ചു​വ​ടു​വെ​ച്ച​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ളെ​ല്ലാം അ​ന്ന് ക​ള​രി​ക്ക് പോ​കു​മാ​യി​രു​ന്നു. ഇ​തു​ക​ണ്ടാ​ണ് ആ​തി​ര​ക്കും ക​ള​രി എ​ന്ന മോ​ഹം ഉ​ദി​ച്ച​ത്. വീ​ടി​ന്‍റെ സ​മീ​പ​ത്ത് ത​ന്നെ​യാ​യി​രു​ന്ന ച​ന്ദ്ര​ന​ഗ​ർ കൈ​ര​ളി ക​ള​രി സം​ഘ​ത്തി​ലാ​ണ് ചേ​ർ​ന്ന​ത്. ശെ​ൽ​വ​ൻ ഗു​രു​ക്ക​ളു​ടെ കീ​ഴി​ലാ​യി​രു​ന്നു പ​ഠ​നം. ആ​തി​ര​യി​ൽ നി​ന്നും ഒ​രു രൂ​പ പോ​ലും ഫീ​സ് വാ​ങ്ങാ​തെ​യാ​ണ് അ​ദ്ദേ​ഹം ക​ള​രി അ​ഭ്യ​സി​പ്പി​ച്ച​ത്. അ​ധി​കം വൈ​കാ​തെ ക​ള​രി ആ​തി​ര​യു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി. ക​ള​രി പ​ഠ​ന​ത്തി​ന​നു​സ​രി​ച്ച് ദി​ന​ച​ര്യ ചി​ട്ട​പ്പെ​ടു​ത്തി. മെ​യ്വ​ഴ​ക്കം അ​നു​സ​രി​ച്ചാ​ണ് ക​ള​രി​യി​ൽ ഓ​രോ വി​ദ്യ​ക​ൾ പ​ഠി​ച്ച് മു​ന്നേ​റു​ന്ന​ത്. ഉ​റു​മി​യി​ലാ​ണ് ആ​തി​ര ത​ന്‍റെ ക​ഴി​വ് ക​ണ്ടെ​ത്തി​യ​ത്. മെ​യ്ത്താ​രി, കോ​ൽ​ത്താ​രി, അ​ങ്ക​ത്താ​രി, വെ​റും​കൈ എ​ന്നി​ങ്ങ​നെ നാ​ല് ഘ​ട്ട​ങ്ങ​ളാ​ണ് ക​ള​രി​യി​ലു​ള്ള​ത്. ജി​ല്ല, സം​സ്ഥാ​ന, ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം കൈ​ര​ളി ക​ള​രി സം​ഘ​വും ആ​തി​ര​യും മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി. ഏ​ഴു​ത​വ​ണ ദേ​ശീ​യ​ത​ല​ത്തി​ൽ ആ​തി​ര മെ​ഡ​ൽ നേ​ടി. ഉ​റു​മി​യി​ലും വ​ടി​പ്പ​യ​റ്റി​ലും കൈ​പ്പോ​രി​ലു​മാ​യി​രു​ന്നു നേ​ട്ടം. ഡി​ഗ്രി​ക്ക് പ​ഠി​ക്കു​മ്പോ​ൾ ക​ല്ലേ​ക്കാ​ട് വ്യാ​സ വി​ദ്യാ​പീ​ഠം സ്കൂ​ളി​ൽ ഒ​രു വ​ർ​ഷ​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് ക​ള​രി പ​ഠി​പ്പി​ക്കാ​നും ആ​തി​ര പോ​യി. ശെ​ൽ​വ​ൻ ഗു​രു​ക്ക​ളു​ടെ മ​ര​ണ​ശേ​ഷം മ​ക്ക​ളാ​യ ശ​ര​ൺ, വ​രു​ൺ എ​ന്നി​വ​രു​ടെ കീ​ഴി​ലാ​ണ് ഇ​പ്പോ​ൾ അ​ഭ്യ​സി​ക്കു​ന്ന​ത്.

ത​നി​ച്ചാ​യ ര​ണ്ടു​വ​ർ​ഷം

ഇ​തി​നി​ടെ ആ​തി​ര​യു​ടെ അ​മ്മ വീ​ട്ടു​പ​ണി​ക്കാ​യി ദു​ബൈ​യി​ലേ​ക്ക് പോ​യി. അ​വി​ടെ ഒ​രു വീ​ട്ടി​ൽ കു​ട്ടി​ക​ളെ നോ​ക്ക​ലാ​യി​രു​ന്നു ജോ​ലി. വീ​ട്ടി​ലെ ദു​ര​വ​സ്ഥ കൊ​ണ്ട് പോ​യ​താ​ണെ​ങ്കി​ലും സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ആ​തി​ര നാ​ട്ടി​ൽ ത​നി​ച്ചാ​യി. ആ ​സ​മ​യ​ത്ത് അ​മ്മ​യു​ടെ മൂ​ന്നാ​മ​ത്തെ സ​ഹോ​ദ​രി​യു​ടെ പു​തു​ശ്ശേ​രി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​ട​ക്ക് സ്വ​ന്തം വീ​ട്ടി​ലും നി​ൽ​ക്കും. അ​മ്മ അ​യ​ച്ചു​കൊ​ടു​ത്ത പ​ണം കൊ​ണ്ട് പ​ഠ​ന​വും വീ​ട്ടു​കാ​ര്യ​ങ്ങ​ളും ക​ടം തീ​ർ​ക്ക​ലു​മെ​ല്ലാ​മാ​യി ത​നി​ച്ച് ജീ​വി​ക്കാ​ൻ ആ​തി​ര പ​ഠി​ച്ചു. പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജി​ലാ​യി​രു​ന്നു ഡി​ഗ്രി പ​ഠ​നം. സ്വ​ന്ത​മാ​യി വ​രു​മാ​നം ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ൽ തു​ണി​ക്ക​ട​ക​ളി​ലും ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റു​ക​ളി​ലും ഈ ​സ​മ​യ​ത്ത് ജോ​ലി നോ​ക്കി. അ​മ്മ തി​രി​ച്ചു​വ​ന്ന ശേ​ഷ​വും വീ​ട്ടു​പ​ണി​യും തൊ​ഴി​ലു​റ​പ്പ് പ​ണി​യും ത​ന്നെ​യാ​യി​രു​ന്നു പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗം. ഇ​തി​നി​ടെ ചി​ല മ​ല​യാ​ളം സി​നി​മ​ക​ളി​ൽ ഗെ​സ്റ്റ് റോ​ളു​ക​ൾ ചെ​യ്തി​രു​ന്നു. നൃ​ത്ത പ​രി​പാ​ടി​ക​ളും ചെ​യ്തു. നാ​ട്ടു​കാ​രി​ൽ​നി​ന്നും കു​ത്തു​വാ​ക്കു​ക​ളും കേ​ട്ടാ​ണ് ആ​തി​ര​യു​ടെ ഓ​രോ ദി​വ​സ​വും മു​ന്നോ​ട്ടു​പോ​യി​രു​ന്ന​ത്. മ​ക​ൾ എ​ന്ത് ചെ​യ്താ​ലും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കാ​ൻ വ​സ​ന്ത​യും ത​യാ​റാ​യി​രു​ന്ന​തി​നാ​ൽ ആ​തി​ര​ക്ക് മ​റ്റൊ​ന്നും ത​ട​സ്സ​മാ​യി​ല്ല.

സി​നി​മ​യി​ലേ​ക്ക്

ചി​ല മ​ല​യാ​ളം സി​നി​മ​ക​ളി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലും ഗെ​സ്റ്റ് റോ​ളു​ക​ളി​ലും ആ​തി​ര മു​ഖം കാ​ണി​ച്ചി​രു​ന്നു. ചി​ല മ​ല​യാ​ളം ചാ​ന​ലു​ക​ളി​ലെ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു. ത​മി​ഴ് സൂ​പ്പ​ർ താ​രം സൂ​ര്യ​യു​ടെ ഒ​പ്പം അ​ഭി​ന​യി​ക്കാ​നാ​യ​ത് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​ണെ​ന്നും ആ​തി​ര പ​റ​യു​ന്നു. സം​വി​ധാ​യ​ക​ൻ ശി​വ ഒ​രു​ക്കി​യ ‘ക​ങ്കു​വ’ എ​ന്ന വ​ൻ ബ​ജ​റ്റ് ചി​ത്ര​ത്തി​ലാ​ണ് സൂ​ര്യ​ക്കൊ​പ്പം പ്രാ​ധാ​ന്യ​മു​ള്ള വേ​ഷം ചെ​യ്ത​ത്. സൂ​ര്യ​യു​ടെ ശി​ഷ്യ​യാ​യാ​ണ് ആ​തി​ര അ​ഭി​ന​യി​ച്ച​ത്. മ​ല​യാ​ള​ത്തി​ൽ ഗാ​ർ​ഡി​യ​ൻ ഏ​യ്ഞ്ച​ൽ എ​ന്ന സി​നി​മ​യി​ലും അ​ഭി​ന​യി​ച്ചു. ‘പെ​രി​ഞ്ച കാ​ത​ലി​ങ്ക’ എ​ന്ന സി​നി​മ ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 13ന് ​റി​ലീ​സ് ചെ​യ്തു. മ​ല​യാ​ളം സം​വി​ധാ​യ​ക​ൻ സു​രേ​ന്ദ്ര​ൻ ത​രൂ​രി​ന്‍റെ ‘ഗം ​ഗി​ലാ ഗി​ലാ’ വ​രു​ന്ന ഏ​പ്രി​ലി​ൽ റി​ലീ​സ് ചെ​യ്യും. ഇ​തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ണ് ആ​തി​ര.

ക​ള​രി​യി​ലെ നേ​ട്ടം

ക​ള​രി​യി​ലെ വി​വി​ധ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് തു​ട​ർ​ച്ച​യാ​യി ര​ണ്ട് മ​ണി​ക്കൂ​ർ വി​വി​ധ അ​ഭ്യാ​സ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​തി​ന് 2025ൽ ​ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി. വാ​ൾ, പ​രി​ച, ഉ​റു​മി, ക​ഠാ​ര, ക​ത്തി, ചെ​റു​വ​ടി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ​യം അ​ഭ്യാ​സ​ങ്ങ​ൾ കാ​ണി​ച്ച​തി​നാ​ണ് നേ​ട്ടം. ഉ​ച്ച​ക്ക് ഒ​ന്നു​മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​മ​ണി വ​രെ നി​ർ​ത്താ​തെ​യാ​ണ് അ​ഭ്യാ​സ​ങ്ങ​ൾ കാ​ണി​ച്ച​ത്. ഒ​രി​ക്ക​ൽ അ​ഭ്യാ​സ​ത്തി​നി​ടെ ഉ​റു​മി മു​ഖ​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് ത​ട്ടി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ചെ​റി​യ ച​ത​വ് ആ​യി​രു​ന്നെ​ങ്കി​ലും ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ​തോ​ടെ മു​ഖ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ള​ർ​ന്നു. പി​ന്നീ​ട് ഫി​സി​യോ​തെ​റ​പ്പി ചെ​യ്താ​ണ് ശ​രി​യാ​ക്കി​യ​ത്. ഏ​ഴു​ത​വ​ണ ദേ​ശീ​യ ത​ല​ത്തി​ൽ മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. വ​രു​ന്ന മാ​ർ​ച്ച് 27ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. പു​റ​ത്ത് ക​ള​രി പ​ഠി​പ്പി​ക്കാ​ൻ പോ​കാ​റു​ണ്ട്. സ്വ​ന്ത​മാ​യി​ട്ട് ക​ള​രി പ​ഠ​ന​കേ​ന്ദ്രം തു​ട​ങ്ങ​ണ​മെ​ന്നാ​ണ് ആ​തി​ര​യു​ടെ ഇ​പ്പോ​ഴ​ത്തെ ആ​ഗ്ര​ഹം.

പെ​ൺ​കു​ട്ടി​ക​ൾ ക​ല പ​ഠി​ക്ക​ണം

ജീ​വി​ത​ത്തി​ൽ എ​ന്നും ഒ​റ്റ​പ്പെ​ട​ലാ​ണ് കൂ​ടു​ത​ലും ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് ആ​തി​ര പ​റ​യു​ന്നു. പി​ന്തു​ണ​ക്കാ​ൻ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​റ്റ​ക്കാ​ണ് പോ​രാ​ടി​യ​ത്. വി​ദ്യാ​ഭ്യാ​സ​മി​ല്ലെ​ങ്കി​ലും മ​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്കെ​ല്ലാം അ​മ്മ പൂ​ർ​ണ പി​ന്തു​ണ​യോ​ടെ കൂ​ടെ നി​ന്ന​താ​ണ് ആ​തി​ര​യു​ടെ ശ​ക്തി. എ​ന്നാ​ലി​പ്പോ​ൾ സ​ഹൃ​ത്തു​ക്ക​ളു​ണ്ട്. വി​ഷ​മ​ങ്ങ​ളെ​ല്ലാം മ​റ​ക്കാ​നും മാ​ന​സി​ക​മാ​യി ശ​ക്തി നേ​ടാ​നും ക​ള​രി എ​ന്ന ക​ല ത​ന്നെ ഏ​റെ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​തി​ര അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്നു.

ഇ​ന്ന് സ​മൂ​ഹ​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കു​നേ​രെ വ​ർ​ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​നും ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ത​ള​രാ​തെ മു​ന്നേ​റാ​നും എ​ന്തെ​ങ്കി​ലും ക​ല​ക​ൾ എ​പ്പോ​ഴും സ​ഹാ​യി​ക്കു​മെ​ന്നും ആ​തി​ര പ​റ​യു​ന്നു. ക​ള​രി​യി​ലും മോ​ഡ​ലി​ങ്ങി​ലും സി​നി​മ​യി​ലും നാ​ടി​ന്‍റെ പ്ര​തീ​ക്ഷ​മാ​യി മാ​റു​ക​യാ​ണ് ആ​തി​ര ക​ണ്ണ​ൻ.

.

Tags:    
News Summary - The thorny ground in the ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.