ഓ​ടാ​ട്ടി​ൽ ത​റ​വാ​ട്ടിലെ മറ്റു വനിത ഡ്രൈവിങ് പരിശീലകർക്കൊപ്പം ച​ന്ദ്രി​ക​

ഡ്രൈവിങ് തറവാട്ടിലെ പെൺകരുത്ത് ടോപ് ഗിയറിൽ

​കൂ​റ്റ​നാ​ട്: സ്റ്റി​യ​റി​ങ് പി​ടി​ക്കു​മ്പോ​ൾ കൈ ​വി​റ​ക്കു​ന്ന വീ​ട്ട​മ്മ​മാ​ർ​ക്കും ഇ​രു​ച​ക്ര​ത്തി​ൽ റോ​ഡി​ലി​റ​ങ്ങാ​ൻ ഭ​യ​ക്കു​ന്ന യു​വ​തി​ക​ൾ​ക്കും തോ​ളൂ​രി​ലെ ഓ​ടാ​ട്ടി​ൽ ത​റ​വാ​ട് ഒ​രു ത​ണ​ലാ​ണ്. ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് വ​നി​ത​ക​ൾ ചേ​ർ​ന്ന് നാ​ട്ടു​കാ​രെ വാ​ഹ​ന​മോ​ടി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​ണി​വി​ടെ. ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ ആ​ക്സി​ല​റേ​റ്റ​ർ ച​വി​ട്ടി ഈ ​പെ​ൺ​ക​രു​ത്ത് മു​ന്നേ​റാ​ൻ തു​ട​ങ്ങി​യി​ട്ട് മൂ​ന്ന് പ​തി​റ്റാ​ണ്ടാ​കു​ന്നു.

ഓ​ടാ​ട്ടി​ൽ ശേ​ഖ​ര​ൻ-​മീ​നാ​ക്ഷി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ച​ന്ദ്രി​ക​യാ​ണ് ഈ ​വി​പ്ല​വ​ത്തി​ന് താ​ക്കോ​ൽ തി​രി​ച്ച​ത്. തൃ​ശൂ​ർ പാ​റ​പ്പു​റ​ത്ത് പ്രേ​മ​നാ​ഥ​നെ വി​വാ​ഹം ക​ഴി​ച്ച ശേ​ഷം 1990ൽ ​ഡ്രൈ​വി​ങ് സ്കൂ​ളി​ൽ ചേ​ർ​ന്ന​തോ​ടെ​യാ​ണ് ച​ന്ദ്രി​ക​യു​ടെ ജീ​വി​തം ട്രാ​ക്ക് മാ​റി​യ​ത്. ഡ്രൈ​വി​ങ് സ്കൂ​ളി​ൽ​നി​ന്ന് ടൂ​വീ​ല​ർ, ഓ​ട്ടോ​റി​ക്ഷ, കാ​ർ ലൈ​സ​ൻ​സു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ അ​വ​ർ ആ​റ് വ​ർ​ഷം അ​വി​ടെ​ത്ത​ന്നെ പ​രി​ശീ​ല​ക​യാ​യി ജോ​ലി ചെ​യ്തു. 1997ൽ ​കു​ന്നം​കു​ളം, ചാ​ലി​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വ​ന്ത​മാ​യി വ​നി​ത ഡ്രൈ​വി​ങ് സ്കൂ​ൾ ആ​രം​ഭി​ച്ചു. ​ച​ന്ദ്രി​ക​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് ഇ​ന്ന് ആ ​ത​റ​വാ​ട്ടി​ലെ മ​റ്റു വ​നി​ത​ക​ളും ഡ്രൈ​വി​ങ് പ​രി​ശീ​ല​ക​രാ​ണ്. ​ച​ന്ദ്രി​ക​യു​ടെ അ​നു​ജ​ത്തി​മാ​രാ​യ ല​ത അ​നി​ൽ​കു​മാ​ർ, സു​നി​ത സ​ജീ​വ്, ​ച​ന്ദ്രി​ക​യു​ടെ മ​ക​ൾ പ്ര​സീ​ത സു​നി​ൽ​കു​മാ​ർ, ​അ​നു​ജ​ത്തി​യു​ടെ മ​ക​ൾ ശ്രു​തി, ​മ​രു​മ​ക​ൾ സു​മി പ്ര​ബീ​ൺ എ​ന്നി​വ​രാ​ണ് ഇ​വ​ർ. ച​ന്ദ്രി​ക​യു​ടെ മ​ക​ൻ പ്ര​ബീ​ണും ഈ ​ദൗ​ത്യ​ത്തി​ൽ കൂ​ടെ​യു​ണ്ട്.

​വാ​ഹ​ന​ത്തി​ന്റെ ഗ​തി നി​യ​ന്ത്രി​ക്കാ​ൻ മാ​ത്ര​മ​ല്ല ഡ്രൈ​വി​ങ്ങി​നോ​ടു​ള്ള ഭ​യ​വും ആ​ശ​ങ്ക​യും വി​ട്ടൊ​ഴി​യാ​നു​ള്ള ആ​ത്മ​വി​ശ്വാ​സ പാ​ഠം കൂ​ടി​യാ​ണ് ഇ​വ​ർ പ​ഠി​പ്പി​ക്കു​ന്ന​ത്. വ​ണ്ടി ഓ​ടി​ക്കാ​ൻ പേ​ടി​ച്ച് വ​രു​ന്ന വീ​ട്ട​മ്മ​മാ​രെ​പ്പോ​ലും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ റോ​ഡി​ലി​റ​ങ്ങാ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന​ത് വ​രെ ഈ ​ടീം ഒ​പ്പ​മു​ണ്ടാ​കും.

ഡ്രൈ​വി​ങ് ടീ​ച്ച​ർ എ​ന്ന​തി​ലു​പ​രി സാ​ങ്കേ​തി​ക വി​ദ്യ​യി​ലും ച​ന്ദ്രി​ക മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. 63-ാം വ​യ​സ്സി​ൽ ഡി​പ്ലോ​മ ഇ​ൻ മെ​ക്കാ​നി​ക്ക​ൽ ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ എ ​ഗ്രേ​ഡ് നേ​ടി​യാ​ണ് അ​വ​ർ തൊ​ഴി​ലി​നോ​ടു​ള്ള അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശം തെ​ളി​യി​ച്ച​ത്.

Tags:    
News Summary - Driving the family's female power in top gear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.