ത​ങ്ക മു​ള​യു​ൽ​പ​ന്ന നി​ർ​മാ​ണ​ത്തി​ൽ

നവതി കഴിഞ്ഞും മുളനാരുകളിൽ തങ്കലിപി

കൊ​ല്ല​ങ്കോ​ട്: പ്രാ​യം തൊ​ണ്ണൂ​റ് പി​ന്നി​ട്ടു, പ​ക്ഷേ ത​ങ്ക​യു​ടെ വി​ര​ലു​ക​ൾ​ക്ക് ഇ​പ്പോ​ഴും വി​ശ്ര​മ​മി​ല്ല. മു​ത​ല​മ​ട നെ​ണ്ട​ൻ​കി​ഴാ​യ ക​ണ്ട​ൻ​ചി​റ​യി​ലെ ഈ ​മു​ത്ത​ശ്ശി, വാ​ർ​ധ​ക്യ​ത്തി​ന്റെ ത​ള​ർ​ച്ച​യെ അ​ധ്വാ​നം കൊ​ണ്ട് തോ​ൽ​പി​ക്കു​ക​യാ​ണ്. മു​ള​ക​ൾ ചെ​ത്തി​മി​നു​ക്കി വ​ട്ടി​യും മു​റ​വും കു​ട്ട​ക​ളും നെ​യ്യു​ന്ന തി​ര​ക്കി​ലാ​ണ് ഇ​ന്നും ത​ങ്ക.

​​രാ​വി​ലെ നേ​ര​ത്തെ എ​ഴു​ന്നേ​റ്റ് മു​ള​ക​ൾ വേ​ർ​തി​രി​ച്ച് ചെ​ത്തി​മി​നു​ക്കു​ന്ന​തോ​ടെ ത​ങ്ക​യു​ടെ ദി​വ​സം തു​ട​ങ്ങു​ന്നു. ചു​ളി​വു​ക​ൾ വീ​ണ കൈ​ക​ൾ കൊ​ണ്ട് മെ​ന​ഞ്ഞെ​ടു​ക്കു​ന്ന​ത് ഒ​രു ആ​യു​സ്സി​ന്റെ മു​ഴു​വ​ൻ അ​നു​ഭ​വ​ക്ക​രു​ത്താ​ണ്. ഒ​രു ദി​വ​സം മൂ​ന്ന് മു​ത​ൽ അ​ഞ്ച് കു​ട്ട​ക​ൾ വ​രെ ഇ​ന്നും ഈ ​അ​മ്മ നെ​യ്തെ​ടു​ക്കു​ന്നു. മ​ക്ക​ൾ ന​ന്നാ​യി നോ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​രോ​ഗ്യ​മു​ള്ള കാ​ല​ത്തോ​ളം സ്വ​ന്തം അ​ധ്വാ​ന​ത്തി​ലൂ​ടെ ജീ​വി​ക്ക​ണ​മെ​ന്ന നി​ർ​ബ​ന്ധ​മാ​ണ് ത​ങ്ക​യെ ഈ ​തൊ​ഴി​ലി​ൽ നി​ല​നി​ർ​ത്തു​ന്ന​ത്.

​​പ​ണ്ട് തെ​ന്മ​ല കാ​ടു​ക​ളി​ൽ നേ​രി​ട്ട് പോ​യി മു​ള വെ​ട്ടി​ക്കൊ​ണ്ടു​വ​ന്നാ​യി​രു​ന്നു നി​ർ​മാ​ണം. എ​ന്നാ​ൽ, വ​നം​വ​കു​പ്പ് നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യ​തോ​ടെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ​നി​ന്ന് മു​ള വാ​ങ്ങു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. നെ​ണ്ട​ൻ​കി​ഴാ​യ​യി​ൽ ഒ​രു​കാ​ല​ത്ത് 60ല​ധി​കം കു​ടും​ബ​ങ്ങ​ൾ ഈ ​തൊ​ഴി​ൽ ചെ​യ്തി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ർ മാ​ത്ര​മാ​ണ് ഈ ​രം​ഗ​ത്തു​ള്ള​ത്.

​പ​ര​മ്പ​രാ​ഗ​ത​മാ​യ ഈ ​തൊ​ഴി​ലി​ന് സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ത​ങ്ക സ​ങ്ക​ട​ത്തോ​ടെ പ​റ​യു​ന്നു. ഈ ​തൊ​ഴി​ൽ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​നും അ​ടു​ത്ത ത​ല​മു​റ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​നു​മു​ള്ള പ​ദ്ധ​തി​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ത​ങ്ക​യു​ടെ ആ​വ​ശ്യം.

Tags:    
News Summary - Even after Navati, the bamboo fibers are still covered with ink.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.