റെഡ് വെൽവെറ്റ് കേക്ക്

പ്രേമം സിനിമ ഇറങ്ങിയതിന് ശേഷമാണ് റെഡ് വെൽവെറ്റ് കേക്കിന് ആരാധകർ ഇരട്ടിയായത്. കോളജ് കുട്ടികൾക്കിടയിലാണ് റെഡ് വെൽവെറ്റ് ഏറെ പ്രിയം. ഒന്ന് ശ്രമിച്ചാൽ അധികം മെനക്കേടില്ലാതെ നിങ്ങൾക്കും സൂപ്പർ കേക്ക് വീട്ടിലുണ്ടാക്കാം. ഓവനില്ലാതെ കുക്കറിലാണ് ഈ കേക്ക് ഉണ്ടാക്കിയിരിക്കുന്നത്...

ആവശ്യമുള്ള സാധനങ്ങൾ:

  • ​മൈദ- 1 കപ്പ്
  • പഞ്ചസാര - 1 കപ്പ് (പൊടിച്ചത്)
  • കൊക്കോ പൗഡർ- 4 ടീസ് സ്പൂൺ
  • ഓയിൽ (സൺഫ്ലവർ) -അര കപ്പ്
  • ബട്ടൽ മിൽക്ക്- അര കപ്പ്
  • മുട്ട- 2 
  • വിനാഗിരി- 1 ടേബ്ൾ സ്പൂൺ
  • വനില എസൻസ് - 1 ടീസ് സ്പൂൺ
  • ബേക്കിങ്ങ് പൗഡർ- 1 ടേബിൾ സ്പൂൺ
  • ബേക്കിങ്ങ് സോഡ- 1/4 ടേബിൾ സ്പൂൺ
  • റെഡ് ഫുഡ് കളർ- 1 ടേബ്​ൾ സ്പൂൺ
  • ഉപ്പ്- ഒരു നുള്ള്

ഫോസ്റ്റിങ് ക്രീം: 

  • ക്രീം ചീസ് -അര കപ്പ്
  • പഞ്ചസാര പൊടിച്ചത്- 4 ടീസ് സ്പൂൺ
  • വിപ്പിങ് ക്രീം -1 കപ്പ്
  • വനില എക്ട്രാക്ട് -1 ടേബിൾ സ്പൂൺ

ഷുഗർ സിറപ്പ്: 

  • വെള്ളം -അര കപ്പ്
  • പഞ്ചസാര- 2 ടീസ് സ്പൂൺ

തയാറാക്കുന്ന വിധം:

ആദ്യം കേക്ക് തയാറാക്കാനുള്ള കുക്കറിൽ ഒരു കപ്പ് ഉപ്പിട്ട് അതിന് മുകളിൽ ചെറിയ സ്റ്റാന്‍റ് വെച്ച് 10 മിനിറ്റ് ചൂടാക്കുക. കുക്കറിന്‍റെ വിസിൽ ഒഴിവാക്കി വേണം ചൂടാക്കാൻ. അതിന് ശേഷം കേക്ക് മോൾഡിന്‍റെ എല്ലാ വശത്തും ബട്ടറോ ഓയിലോ പുരട്ടിവെക്കുക. (കേക്ക് മോൾഡില്ലാതെ നേരിട്ട് കുക്കറിലോ സോസ് പാനിലോ മിശ്രിതം ഒഴിച്ചും കേക്ക് ഉണ്ടാക്കാം. കേക്ക് മിശ്രിതം ഒഴിക്കുന്നതിന് മുമ്പ് കുക്കർ/ സോസ് പാൻ ബട്ടറോ ഓയിലോ പുരട്ടി അഞ്ചു മിനിറ്റ് ചൂടാക്കുക. അതിന് ശേഷം മിശ്രിതം ഒഴിച്ച് വേവിക്കുക. കുക്കറി​​​​​​​െൻറ വിസിൽ ഒഴിവാക്കണം. സോസ് പാനിലാണ് ഉണ്ടാക്കുന്നതെങ്കിൽ ആവി പുറത്ത് പോകാതിരിക്കാൻ അടപ്പിന് മുകളിൽ ഭാരമുള്ള എന്തെങ്കിലും വെക്കുന്നത് നന്നായിരിക്കും.

കേക്ക് തയാറാക്കാം:
മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ്, കൊക്കോ പൗഡർ എന്നിവ ഒരു അരിപ്പയിലിട്ട് ഒന്നുരണ്ടു തവണ നന്നായി അരിച്ചെടുക്കുക. കേക്ക് നല്ല സ്പോഞ്ച് പോലെയായി വരാൻ ഇത് സഹായിക്കും. പാൽ ഒരു ചെറിയ പാത്രത്തിൽ ഒഴിച്ച് വിനാഗിരി ചേർത്ത് നന്നായി ഇളക്കി അഞ്ചു മിനിറ്റ് മാറ്റിവെക്കുക. അതിന് ശേഷം വലിയൊരു ബൗളിൽ മുട്ടയും പഞ്ചസാരയും നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് ഓയിലും വനില എസൻസും ചേർക്കുക. ശേഷം  അരിച്ചുവെച്ചിരിക്കുന്ന പൊടികൾ കുറേശെയായി േചർത്ത് ബീറ്റ് ചെയ്യുക. ബട്ടർമിൽക്കും ചേർക്കുക. ശേഷം റെഡ്ഫുഡ് കളർ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം കേക്ക് മോൾഡിലേക്ക് ഒഴിച്ചു കൊടുക്കുക. എല്ലാഭാഗത്തും ഒരുപോലെ മിശ്രിതം എത്താൻ ശ്രമിക്കുക. കേക്ക് മോൾഡ് കുക്കറിലേക്ക് ഇറക്കിവെച്ച് 40-45 മിനിറ്റ് ലോ ഫ്ലെയിമിൽ വേവിക്കുക. കേക്ക് നന്നായി വെന്തോ എന്നറിയാൻ ഒരു ടൂത്ത് പിക്ക് കൊണ്ട് കുത്തിനോക്കുക. മിശ്രിതം ടൂത്ത്പിക്കിൽ പറ്റുന്നില്ലെങ്കിൽ കേക്ക് റെഡിയായി എന്നർഥം. അല്ലെങ്കിൽ അഞ്ച് മിനിറ്റ് കൂടി വേവിക്കുക. 

ക്രീം തയാറാക്കുന്ന വിധം:
ചീസ് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കുക. ക്രീം പോലെയായാൽ മാറ്റിവെക്കുക. മറ്റൊരു ബൗളിൽ വിപ്പിങ് ക്രീം ബീറ്റ് ചെയ്യുക. രണ്ടു ടേബിൾ സ്പൂൺ പഞ്ചസാരയും വനില എസൻസും ചേർക്കുക. ക്രീം സ്റ്റിഫ് ആകുന്നത് വരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് ചീസ് കൂടി ചേർത്ത് നന്നായി ഇളക്കുക.(വിപ്പിങ് ക്രീം പെട്ടന്ന് സ്റ്റിഫായി കിട്ടാൻ ക്രീം തയാറാക്കുന്ന ബൗളും ബീറ്ററി​​​​​​​െൻറ ഹാൻറിലും ഒന്ന് രണ്ടു മണിക്കൂർ ഫ്രീസറിൽവെച്ച് തണുപ്പിച്ചാൽ മതി) 

ഷുഗർ സിറപ്പ്: 
ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. അതിലേക്ക് പഞ്ചസാര ചേർത്ത് ഇളക്കുക. ഇത് ചൂടാറാൻ വെക്കുക. 

കേക്ക് നല്ലവണ്ണം ചൂടാറിയാൽ രണ്ടോ മൂന്നോ െലയറുകളായി മുറിക്കുക. ആദ്യത്തെ ലെയറിൽ ഷുഗർ സിറപ്പ് ഒഴിച്ച് അതിന് മുകളിൽ ക്രീം നന്നായി പുരട്ടുക. എല്ലാ െലയറിലും ഇതുപോലെ ക്രീം പുരട്ടുക. തുടർന്ന് കേക്ക് മുഴുവനായി ക്രീം നന്നായി പുരട്ടുക. നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ഡെക്കറേറ്റ് ചെയ്യാം. അതിന് ശേഷം ഒന്ന് രണ്ട് മണിക്കൂർ കേക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കണം.

തയാറാക്കിയത്: പി. ലിസി

Tags:    
News Summary - Red Velvet Cake -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.