റെഡ് വെല്‍വെറ്റ് കേക്ക് 

ചേരുവകള്‍:

  • ബട്ടര്‍ -113 ഗ്രാം 
  • പഞ്ചസാര -300 ഗ്രാം
  • മുട്ട -രണ്ട്
  • വാനില എസന്‍സ് -10 ഗ്രാം
  • കൊക്കോ പൗഡര്‍ -15 ഗ്രാം
  • തൈര് -120 ഗ്രാം
  • പാല്‍ -120 ഗ്രാം
  • മൈദ -250 ഗ്രാം
  • സോഡപ്പൊടി -4 ഗ്രാം
  • റെഡ് കളര്‍ -2 ഗ്രാം
  • വിനാഗിരി -4 ഗ്രാം

തയാറാക്കുന്ന വിധം:
180 ഡിഗ്രി ചൂടില്‍ ഓവന്‍ പ്രീഹീറ്റ് ചെയ്യുക. ഒരു ഗ്ലാസ്ബൗളില്‍ ബട്ടറും പഞ്ചസാരയും എടുത്ത് നല്ലവണ്ണം ബീറ്റ് ചെയ്യുക. അതിലേക്ക് മുട്ട ചേര്‍ത്ത് നല്ലവണ്ണം മിക്സ് ചെയ്യുക. അതിനുശേഷം ഒരു പാത്രത്തില്‍ മൈദ, കൊക്കോ പൗഡര്‍ മിക്സ് ചെയ്തുവെക്കുക. ആദ്യത്തെ മിക്സിലേക്ക് തൈരും പാലും കളറും മിക്സ് ചെയ്ത് ഒഴിച്ച് നല്ലവണ്ണം ഇളക്കുക. അതിലേക്ക് രണ്ടാമത്തെ മിക്സ് ചേര്‍ത്ത് ഇളക്കുക. സോഡാപൊടിയില്‍ വിനാഗിരി ചേര്‍ത്ത് ഇളക്കിയ ശേഷം കേക്ക് മിക്സിലേക്ക് ചേര്‍ത്ത് തടിത്തവി കൊണ്ട് യോജിപ്പിച്ച് ഒരു കേക്ക് ടിന്നില്‍ ബട്ടര്‍ പുരട്ടിയതിനു ശേഷം മിക്സ് അതിലേക്ക് ഒഴിച്ച് പ്രീഹീറ്റ് ചെയ്ത ഓവനില്‍ 40 മിനിറ്റ് ബേക് ചെയ്യുക. തണുത്തശേഷം രണ്ട് ലെയറായി കട്ട് ചെയ്ത് ക്രീം തേച്ച് ആവശ്യാനുസരണം കട്ട് ചെയ്ത് സെര്‍വ് ചെയ്യാം. ക്രീംചീസ് ഫ്രോസ്റ്റിങ് ചെയ്യാവുന്നതാണ്. 
 
തയാറാക്കിയത്: അജീഷ് ടി.ആര്‍
Bakery chef, Moutain Club Resort  Munnar

Tags:    
News Summary - red velvet cake food lifestyle -lifestyle news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT