കയ്യളവി​െൻറ രുചി

അടുക്കളയിൽ നിന്ന്​ പൂമുഖം വരെ പടരുന്ന നല്ലഗന്ധങ്ങളുടെ ഒാർമ്മയാണ്​ ഒാണം. ഒാണമല്ലാത്ത ദിവസങ്ങളിൽ അടുക്കളയിൽ നിന്നും വറവി​​​​െൻറ മണം വരുക പിറന്നാളുകൾക്ക്​ മാത്രമാണ്​. ഒാണത്തി​​​​െൻറ ഒരുക്കങ്ങൾ പൂരാടത്തിനേ തുടങ്ങും. ഉപ്പേരി വറക്കൽ പൂരാടരാത്രിയിലാണ്​. ഏത്തയ്ക്ക, ചേന, ചേമ്പ്, കപ്പ അങ്ങനെ നാല് കൂട്ടം ഉപ്പേരികൾ. ശർക്കര വരട്ടിക്കുളള കായും അന്നേ വറത്തു വക്കും. ഇഞ്ചിയും മാങ്ങയും നാരങ്ങയുമെല്ലാം ഉത്രാടയുച്ചക്കേ ​െറഡി. രാത്രിയിൽ കാളൻ, കിച്ചടി, പച്ചടി തുടങ്ങി തൈരു വിഭവങ്ങൾ ഒരുങ്ങുകയായി.

തിരുവോണത്തിന്​ വെളുപ്പിനെ നാലു മണിക്കുണരും അടുക്കള. അമ്മമാരുടെ ഒാണം അടുക്കളയിൽ നല്ല ഗന്ധങ്ങൾക്കൊപ്പമാകും. മഴചിന്നി പെയ്​തോ തിമർത്തുപെയ്​തോ അടുക്കളക്കാരിയെ തണുപ്പിക്കുമെങ്കിലും വിഭവങ്ങളുടെ വേവ്​ അവരിൽ വിയർപ്പുപൊടിയിക്കും.  രാവിലെ പതിനൊന്നു മണിയോടെ 

വിളക്കത്ത് ഇല വച്ച് വിഭവങ്ങൾ നിരത്തും. പഴം, പപ്പടം, കായ ഉപ്പേരി, ശർക്കര ഉപ്പേരി, ഇഞ്ചി, മാങ്ങ, നാരങ്ങ, കിച്ചടി, പച്ചടി, തോരൻ, അവിയൽ, കൂട്ടുകറി, ഓലൻ, എരിശ്ശേരി, പരിപ്പ്, സാമ്പാർ, കാളൻ, രസം, പായസം എല്ലാമുണ്ടാവും. അമ്മമയുടെ തേൻപഴം നുറുക്ക്​ തിരുവോണ സദ്യയുടെ രുചിയേറ്റും.

മസാലകളും വറുത്തരവുകളുമൊന്നുമില്ലാതെ തന്നെ സദ്യവട്ടങ്ങളിൽ കേമൻമാർ എരിശ്ശേരിയും കൂട്ടുകറിയുമാണ്. അമ്മ ചേരുവകളെല്ലാം  കയ്യളവിലാണ്​ ചേർത്തുകൊണ്ടിരുന്നത്​. ഒരു ചേരുവയും കൂടുകയും കുറയുകയും ചെയ്യാതെ സ്​നേഹവും സന്തോഷവും അധികം ചേർത്ത വിഭവങ്ങകൾക്ക്​ വേറിട്ട മണമായിരുന്നു. നമ്മൾ എത്ര എസൻസുചേർത്താലും കിട്ടാതെ ഗന്ധം.  

എരിശ്ശേരി 

മത്തങ്ങയും വൻ പയറും തേങ്ങ പച്ചക്കരച്ച്​ വറവിട്ടുവെക്കുന്ന എരവി​​​​െൻറ അധിപ്രസരമില്ലാത്ത എരിശ്ശേരി. 

തയാറാക്കുന്ന വിധം
നൂറുഗ്രാം വൻപയർ വറുത്ത്​ ​കുതിർത്തി അൽപം ഉപ്പിട്ട്​ വേവിക്കുക. ഇതിലേക്ക്​ അര കിലോ മത്തങ്ങ തൊലി കളഞ്ഞ് ഉപ്പ്, അൽപം മഞ്ഞള്‍പൊടി, അര ടീസ്​പൂൺ മുളകുപൊടി, രണ്ടു പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിച്ച് ഉടച്ചെടുക്കുക. ഒരുചെറിയ തേങ്ങ ചുരവി പാതിയെടുത്ത്​ കാൽ ടീസ്​പൂൺ ജീരകകവും ഒരു ചുവന്നുള്ളിയും ചേര്‍ത്ത് അരച്ച് കറിയില്‍ ചേര്‍ത്ത് തിളപ്പിച്ച് വെള്ളം വറ്റിച്ചെടുക്കുക.

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റല്‍മുളകും മൂപ്പിക്കുക. തേങ്ങ ചുരവിയതി​​​​െൻറ ബാക്കിയും ഇതിലേക്ക്​ ചേർത്ത്​ ബ്രൗൺ നിറമാകുന്നതുവരെ മൂപ്പിച്ച്​ എരിശ്ശേരിയിലേക്ക്​ ചേർക്കുക. എരിശ്ശേരിയുടെ മണം മതി തൂശനിലയിൽ ചോറുമുഴവനും ഉണ്ടുതീർക്കാൻ.

കൂട്ടുകറി 

തയാറാക്കുന്ന വിധം

100ഗ്രാം കടലപരിപ്പ്​  കുതിർത്ത് വേവിക്കുക. 250ഗ്രാം ചേനയും ഒരു ഏത്തക്കായും കാൽസ്​പൂൺ മഞ്ഞൾപൊടിയും അര ടീസ്പൂൺ മുളകുപൊടിയും പാകത്തിന്​ ഉപ്പുമിട്ട്​ വേവിക്കുക. അരമുറി തേങ്ങ ചുരവി എടുക്കുക. തേങ്ങ പകുതി ഒരു ടീസ്​പൂൺ കുരുമുളകും ചേർത്ത്​ തരുതരുപ്പായി അരച്ചെടുക്കുക. ഇത്​ കഷ്​ണങ്ങളിലേക്ക്​ ഇട്ട്​ ഇളക്കാം. ബാക്കി ഒരു ടേബ്​ൾ സ്​പൂൺ വെളിച്ചൊണ്ണയൊഴിച്ച്​ നന്നായി മൂപ്പിച്ച് കഷണവും കടലയുമിട്ട് കൂട്ടു ചേർക്കുക. ഒപ്പം രണ്ടു തണ്ട്​ കറിവേപ്പില, കടുക് വറുത്തിടുക. വറുക്കുന്നത് ഒട്ടും കരിയരുത്. 
തേങ്ങ നല്ല വെളിച്ചെണ്ണയിൽ മൊരിഞ്ഞതി​​​​െൻറ മണമാണ്​ കൂട്ടുകറിയെ കേമനാക്കുന്നത്​.  വറവ്​ ശരിയായൽ സ്വാദും ഉഗ്രൻ.

Tags:    
News Summary - Onam taste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT