Posted On
date_range Updated On
date_range മാങ്ങാ-പച്ചമുളക് ലെമനൈഡ്; ഇത് പൊളിക്കും
മധുരവും എരിവും ഉപ്പും കൂടിയിട്ടുള്ള ഒരു അടിപൊളി ജ്യൂസ് നമ്മുക്ക് തയാറാക്കാം...
ആവശ്യമുള്ള ചേരുവകൾ:
- പഴുത്ത മാങ്ങാ -2 എണ്ണം
- നാരങ്ങ -1 എണ്ണം
- പച്ചമുളക് -1 എണ്ണം
- പുതിനയില -ആവശ്യത്തിന്
- പഞ്ചസാര -ആവശ്യത്തിന്
- ഉപ്പ് -ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം:
ചെറിയ കഷ്ണങ്ങളാക്കി മുറിച്ച മാങ്ങ, പഞ്ചസാര എന്നിവ മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് നാരങ്ങ, പച്ചമുളക്, പുതിനയില, ഉപ്പ് തുടങ്ങിയവ കൂടി ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് തണുത്ത വെള്ളം ഒഴിച്ച് ജ്യൂസ് തയാറാക്കാം.
തയാറാക്കിയത്: ഷംന വി.എം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.