കർക്കിടക മാസത്തിൽ ശരീരത്തിന് പ്രതിരോധശേഷിയും ഊർജവും നൽകാനായി കുടിക്കുന്ന ഔഷധക്കൂട്ടാണ് കർക്കിടക കാപ്പി. ചുക്ക്, കുരുമുളക്, തിപ്പലി, ജീരകം, മല്ലി, ഏലക്ക എന്നിവ ചേർത്താണ് ഇത് തയാറാക്കുന്നത്. ഇത് ദഹനശക്തി വർദ്ധിപ്പിക്കാനും ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങളെ അകറ്റാനും വളരെ നല്ലതാണ്.
ആവശ്യമായ ചേരുവകൾ:
ചുക്ക് - ചെറിയ കഷ്ണം
കുരുമുളക് - അര ടീസ്പൂൺ
ജീരകം - അര ടീസ്പൂൺ
മല്ലി - 1 ടീസ്പൂൺ
ഏലയ്ക്ക - 3 എണ്ണം
ശർക്കര - ആവശ്യത്തിന് (മധുരത്തിനായി)
വെള്ളം - ഒന്നര കപ്പ്
തയാറാക്കുന്ന രീതി:
ചുക്ക്, കുരുമുളക്, ജീരകം, മല്ലി, ഏലയ്ക്ക എന്നിവ നന്നായി ചതച്ച് എടുക്കുക. ഒന്നര കപ്പ് വെള്ളം പാത്രത്തിൽ ഒഴിച്ച് തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോൾ ചതച്ചുവെച്ച കൂട്ടും ആവശ്യത്തിന് ശർക്കരയും ചേർക്കുക. വെള്ളം പകുതിയാകുന്നതുവരെ ചെറുതീയിൽ തിളപ്പിക്കുക. അരിച്ചെടുത്ത് ചൂടോടെ കുടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.