ചായ, കടി... ബത്തേരിയിലും കൽപറ്റയിലും തീവില തന്നെ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മാ​ന​ന്ത​വാ​ടി​യി​ൽ ചാ​യ​ക്കും ക​ടി​ക്കും 12 രൂ​പ​യെ​ന്ന വി​ല ഏ​കീ​ക​ര​ണം വ​ന്നു. എ​ന്നാ​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലും ക​ൽ​പ​റ്റ​യി​ലും ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ചാ​യ​ക്കും ചെ​റു​ക​ടി​ക​ൾ​ക്കും തീ​വി​ല ത​ന്നെ. നേ​ര​ത്തേ പാ​ച​ക​വാ​ത​ക വി​ല​യി​ലു​ള്ള പ്ര​തി​സ​ന്ധി പ​റ​ഞ്ഞാ​ണ് മൂ​ന്നും നാ​ലും രൂ​പ​യു​മൊ​ക്ക ചാ​യ​ക്കും ക​ടി​ക​ൾ​ക്കും വ​ർ​ധി​പ്പി​ച്ച​ത്.

എ​ന്നാ​ൽ പ്ര​തി​സ​ന്ധി​ക്ക് മാ​റ്റം വ​ന്നു​​വെ​ങ്കി​ലും കൂ​ട്ടി​യ വി​ല​യി​ൽ യാ​തൊ​രു മാ​റ്റ​വു​മി​ല്ല. ക​ൽ​പ​റ്റ​യി​ലും ബ​ത്തേ​രി​യി​ലും 15 രൂ​പ​ക്കും അ​തി​നു മു​ക​ളി​ലും ചാ​യ​ക്ക് വി​ല ഈ​ടാ​ക്കു​ന്ന​വ​രു​ണ്ട്. വി​ല​വി​വ​ര ബോ​ർ​ഡ് ചി​ല​യി​ട​ത്ത് മാ​ത്ര​മാ​ണു​ള്ള​ത്. അ​തി​നാ​ൽ വി​ല നോ​ക്കി ക​ട​യി​ൽ ക​യ​റാ​മെ​ന്ന് വെ​ച്ചാ​ൽ സാ​ധി​ക്കി​ല്ല.

സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​ത്തി​ൽ ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​ൽ ചാ​യ​ക്കും സാ​ധാ​ര​ണ എ​ണ്ണ​ക്ക​ടി​ക​ൾ​ക്കും 13 രൂ​പ ത​ന്നെ​യാ​ണ്. ജി.​എ​സ്.​ടി ഉ​ൾ​പ്പെ​ടെ 14, 15 എ​ന്നി​ങ്ങ​നെ ബി​ല്ല് വ​രും. അ​തേ​സ​മ​യം, ചു​ങ്ക​ത്ത് മ​റ്റ് ഹോ​ട്ട​ലു​ക​ളി​ൽ 15 രൂ​പ കൊ​ടു​ക്ക​ണം. കോ​ട്ട​ക്കു​ന്നി​ലെ ത​ട്ടു​ക​ട​യി​ൽ 13 രൂ​പ​യാ​ണ് ചാ​യ​ക്കും എ​ണ്ണ​ക​ടി​ക​ൾ​ക്കും. ന​ഗ​ര​സ​ഭ ഓ​ഫി​സ് കോ​മ്പൗ​ണ്ടി​നു​ള്ളി​ലെ കു​ടും​ബ​ശ്രീ ക​ഫ്റ്റീ​രി​യ​ൽ 12 രൂ​പ തോ​തി​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ഇ​വി​ടെ 10 രൂ​പ​യാ​യി​രു​ന്നു.

ന​ഗ​ര​സ​ഭ മു​ൻ​കൈ​യെ​ടു​ത്താ​ണ് മാ​ന​ന്ത​വാ​ടി​യി​ൽ വി​ല ഏ​കീ​ക​ര​ണം ന​ട​പ്പാ​ക്കി​യ​ത്. അ​ത്ത​ര​ത്തി​ലു​ള്ള ശ്ര​മം​പോ​ലും ക​ൽ​പ​റ്റ​യി​ലും ബ​ത്തേ​രി​യി​ലും ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ൽ​പ​റ്റ​യി​ൽ 15 രൂ​പ വ​രെ ചാ​യ​ക്ക് ഈ​ടാ​ക്കു​ന്നു​ണ്ട്. പൊ​ടി​ച്ചാ​യ​ക്കാ​ക​ട്ടെ ര​ണ്ടോ മൂ​ന്നോ രൂ​പ കൂ​ടു​ത​ൽ ന​ൽ​കു​ക​യും വേ​ണം. ഊ​ണി​ന് 20 രൂ​പ വ​രെ​യാ​ണ് വി​ല വ​ർ​ധി​പ്പി​ച്ച​ത്. മീ​ന​ങ്ങാ​ടി​യി​ൽ മി​ക്ക​യി​ട​ത്തും ചാ​യ​ക്കും ക​ടി​ക്കും 15 രൂ​പ​യാ​ണ്. പ​ഴ​യ ത്രി​വേ​ണി തീ​യ​റ്റ​ർ ക​വ​ല​യി​ലെ ത​ട്ടു​ക​ട​യി​ൽ ഇ​പ്പോ​ഴും12 രൂ​പ വീ​ത​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. കേ​ണി​ച്ചി​റ​യി​ൽ ട്രാ​ഫി​ക് ജ​ങ്ഷ​നി​ലെ മീ​ൻ ക​ട​ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള ബേ​ക്ക​റി​യി​ൽ ചാ​യ​ക്കും ക​ടി​ക്കും 12 രൂ​പ​യാ​ണ്. എ​ല്ലാ​യി​ട​ത്തും ഈ ​തു​ക​യ​ല്ല. ഈ ​രീ​തി​യി​ൽ താ​ലൂ​ക്കി​ന്റെ ഏ​തൊ​രു ഭാ​ഗ​ത്ത് പോ​യാ​ലും വി​ല​യി​ൽ ഏ​കീ​ക​ര​ണ​മി​ല്ലെ​ന്ന് കാ​ണാം.

വി​ല രേ​ഖ​പ്പെ​ടു​ത്തി​യ ബോ​ർ​ഡു​ക​ൾ ക​ട​ക​ൾ​ക്കു മു​മ്പി​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ടാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും. ഇ​ക്കാ​ര്യ​ത്തി​ൽ ചു​മ​ത​ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​ക്ക​ത്തി​ലാ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വി​ന്റെ പേ​രി​ലാ​ണ് ചാ​യ​ക്കും എ​ണ്ണ​ക​ടി​ക​ൾ​ക്കും ഊ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ൾ​ക്കും വി​ല കൂ​ട്ടി​യ​ത്.

പാ​ച​ക​വാ​ത വി​ല​യും ല​ഭ്യ​ത​യും ഇ​പ്പോ​ൾ ഏ​റെ​ക്കു​റെ പ​ഴ​യ പോ​ലെ​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, വി​ല കു​റ​ക്കാ​ൻ എ​ല്ലാ​വ​രും മ​ടി​ക്കു​ക​യാ​ണ്. മാ​ന​ന്ത​വാ​ടി​യി​ലെ വി​ല ഏ​കീ​ക​ര​ണ​ത്തി​നെ​തി​രെ ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ​ക്ക് ന​ഷ്ടം​വ​രാ​ത്ത രൂ​പ​ത്തി​ലും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ കീ​ശ​കീ​റാ​ത്ത രൂ​പ​ത്തി​ലും വി​ല​യി​ൽ മാ​റ്റം​വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.

മാനന്തവാടിയില്‍ ഇനി ചായക്കും ചെറുകടികൾക്കും 12 രൂപ; ന​ഗ​ര​സ​ഭ വി​ല ഏ​കീ​ക​രി​ച്ചു

മാ​ന​ന്ത​വാ​ടി: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റാ​റ​ന്റു​ക​ൾ, ബേ​ക്ക​റി​ക​ൾ, ചാ​യ​ക​ട​ക​ൾ, ത​ട്ടു​ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചാ​യ​ക്കും ചെ​റു​ക​ടി​ക​ൾ​ക്കും 12 രൂ​പ ഈ​ടാ​ക്കാ​ൻ തീ​രു​മാ​നം. വി​ല ഏ​കീ​ക​ര​ണം ബു​ധ​നാ​ഴ്ച മു​ത​ൽ ന​ട​പ്പി​ൽ​വ​ന്നു.

ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വ​കു​പ്പി​ന് ല​ഭി​ച്ച വ്യാ​പ​ക പ​രാ​തി​ക​ളെ തു​ട​ർ​ന്നും ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ വി​ളി​ച്ചു​ചേ​ര്‍ത്ത ഹോ​ട്ട​ൽ, റ​സ്റ്റാ​റ​ന്റ് ഉ​ട​മ​ക​ൾ, വ​ഴി​യോ​ര ത​ട്ടു​ക​ട ക​ച്ച​വ​ട​ക്കാ​ർ, ബേ​ക്ക​റി ഉ​ട​മ​ക​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

സ്ഥാ​പ​ന​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ലം ഉ​പ​യോ​ഗി​ക്കാ​നും വ​ലി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കാ​ണാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ അ​ടു​ക്ക​ള​യി​ൽ സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നും ശു​ചി​ത്വം പൂ​ർ​ണ​മാ​യി പാ​ലി​ക്കാ​നും തീ​രു​മാ​നി​ച്ചു.

പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പി​ഴ ചു​മ​ത്തു​ക​യും വീ​ണ്ടും പി​ടി​കൂ​ടി​യാ​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹോ​ട്ട​ൽ മേ​ഖ​ല അ​ട​ച്ച് പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​ണെ​ന്നും വി​ല ഏ​കീ​ക​ര​ണം ന​ഗ​ര​സ​ഭ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം താ​ത്കാ​ലി​ക​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ന​ഗ​ര​സ​ഭ ത​യാ​റാ​ക​ണ​മെ​ന്നും ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ ഡെ​പ്യു​ട്ടി ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ. സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ലേ​ഖ രാ​ജീ​വ​ൻ, പി.​വി. ജോ​ർ​ജ്, പി.​വി.​എ​സ്. മൂ​സ, ഷീ​ജ ഫ്രാ​ൻ​സി​സ്, കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​യു. ജോ​യ്, പി.​കെ. ഹം​സ, സ​ജ്ന, ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി ബി​ജു മ​ന്ന, യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ​ഗ​ഫൂ​ർ, വ​ഴി​യോ​ര ത​ട്ടു​ക​ട തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യ വി. ​ഷ​റ​ഫു​ദ്ദീ​ൻ, കേ​ളോ​ത്ത് ന​വാ​സ്, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ ഇ​ൻ ചാ​ർ​ജ് എ​സ്. ഷൈ​ജു എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Tea, snacks... the price of fuel is the same in Bathery and Kalpetta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.