ജമ്മുവിന്റെയൂം ബംഗാളിന്റെയും മകളായ അഭിലാഷാ കോട്വാളും പഞ്ചാബി-മലയാളി ദമ്പതികളുടെ മകനായ വിനൽ വില്യം തമ്മിൽ നോയ്ഡയിൽ വെച്ച് വിവാഹിതരാവുന്നു. ഇന്ത്യയുടെ വൈവിധ്യങ്ങളെ നെഞ്ചേറ്റിയ ഈ പ്രണയ സാക്ഷാൽക്കാരത്തിന് ഇരുവരും ഒരു പേരു ചാർത്തി: ഭാരത് ജോഡോ വിവാഹ്. ഓം ഗണേശായ നമ:യും ബൈബിൾ വാക്യവും കൊണ്ട് തുടങ്ങുന്ന മനോഹരമായ ഒരു വിവാഹ ക്ഷണക്കത്ത് അക്ഷരാർഥത്തിൽ വധൂവരന്മാരുടെ രാഷ്ട്രീയ പ്രസ്താവനയാണ്.
കോൺഗ്രസ് നേതാക്കളായ സോണിയ, രാഹുൽ, പ്രിയങ്ക ഗാന്ധിമാരെ സംബോധന ചെയ്തു കൊണ്ടുള്ള ക്ഷണക്കത്തിന്റെ കോപ്പി ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്.
‘‘ഇന്ത്യയുടെ ഐക്യം, നീതി, ആത്മാവ് എന്നിവയോടുള്ള നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ഞാൻ ഉൾപ്പെടെ നിരവധി പേർക്ക് മാർഗനിർദേശമാണ്. നിങ്ങൾ പകർന്ന ഊർജത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അതേ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഐക്യം ആഘോഷിക്കാൻ ഞാൻ നിങ്ങളെ വിനയപൂർവം ക്ഷണിക്കുന്നു- സ്നേഹം അതിരുകൾ മറികടക്കുകയും വിശ്വാസങ്ങൾ ഒന്നിക്കുകയും ചെയ്യുന്ന ഒരു ഭാരത് ജോഡോ വിവാഹത്തിലേക്ക്. അത്തരമൊരു വൈവിധ്യമാണ് നമ്മുടെ ശക്തി. ഐക്യത്തിന്റെയും പ്രതീക്ഷയുടെയും ഈ ആഘോഷത്തിൽ നിങ്ങളുടെ അനുഗ്രഹം തീർച്ചയായും ഒരു ബഹുമതിയായിരിക്കും...’- ഇങ്ങനെ പോകുന്നു ക്ഷണപത്രിക.
സാമൂഹിക വിഷയങ്ങളിൽ കാമ്പയിനുകൾക്ക് നേതൃത്വം നൽകി വരുന്ന അഭിലാഷ കടുത്ത ഫാഷിസ്റ്റ് വിരുദ്ധയും സ്ത്രീ മുന്നേറ്റങ്ങളെ ഉയർത്തിപ്പിടിക്കുന്ന ദ്രൗപതി എന്ന കൂട്ടായ്മയുടെ സ്ഥാപകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.