യു.കെയിലെ പകുതി യുവാക്കൾ ഇന്റർനെറ്റ് ഇല്ലാത്ത ലോകം ആഗ്രഹിക്കുന്നുവെന്ന് സർവേ

പ്രായഭേദമന്യേ എല്ലാവരും പഠനാവശ്യങ്ങൾക്കും വിനോദത്തിനുമെല്ലാം ആശ്രയിക്കുന്നത് ഇന്‍റർനെറ്റിനെയാണ്. എന്നാൽ പുതിയ പഠനമനുസരിച്ച് യുവാക്കളിൽ ഇന്‍റർനെറ്റിനോടുള്ള താൽപര്യം കുറഞ്ഞതായാണ് കണ്ടെത്തൽ.

ബ്രിട്ടീഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂഷൻ (ബി.എസ്.ഐ) 1294 ബ്രിട്ടീഷ് യുവാക്കളിൽ നടത്തിയ പഠനത്തിൽ പകുതിയോളം യുവാക്കളും ഇന്റർനെറ്റില്ലാത്ത ലോകത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കണ്ടെത്തി.

16 നും 21 നും ഇടയിൽ പ്രായമുള്ള 70 ശതമാനം യുവാക്കളും സമൂഹമാധ്യമത്തിൽ സമയം ചെലവഴിച്ചതിന് ശേഷം തങ്ങളെക്കുറിച്ച് മോശമായി ചിന്തിക്കുന്നതായി പഠനത്തിൽ വ്യക്തമാക്കുന്നു. 50 ശതമാനം പേർ ഡിജിറ്റൽ കർഫ്യൂവിനെ പിന്തുണക്കുമെന്ന് പറഞ്ഞു. അതായത് രാത്രിയിൽ ചില ആപ്പുകളിലേക്കും സൈറ്റുകളിലേക്കും പ്രവേശനം നിഷേധിക്കുന്നതാണ്. 46 ശതമാനം പേർ ഇന്റർനെറ്റ് പൂർണ്ണമായും ഇല്ലാതെ ഇരിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

വിനോദത്തിനും പഠനത്തിനും ഇന്‍റർനെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് യുവാക്കളുടെ ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കൂടിയാണ് ഗവേഷണം കാണിക്കുന്നത് ഗവേഷകർ വ്യക്തമാക്കി.

സർവേയിൽ പങ്കെടുത്തവരിൽ നാലിലൊന്ന് പേർ (26 ശതമാനം) നാല് മണിക്കൂറോ അതിൽ കൂടുതലോ സമൂഹമാധ്യമങ്ങളിൽ ചെലവഴിച്ചപ്പോൾ അഞ്ചിലൊന്ന് പേർ മൂന്ന് മണിക്കൂറോ അതിൽ കൂടുതലോ ഗെയിമിങിൽ ചെലവഴിച്ചതായി പഠനം വ്യക്തമാക്കുന്നു. കോവിഡിന്‍റെ ഫലമായി മുക്കാൽ ഭാഗം യുവാക്കളും ഓൺലൈനിൽ സമയം ചെലവഴിക്കുന്നതിൽ വർധനവ് രേഖപ്പെടുത്തിയെന്ന് പഠനം പറയുന്നു. ഓൺലൈനിൽ ചെലവഴിക്കുന്ന സമയം മാനസികാരോഗ്യത്തിന് ഹാനികരമാണെന്ന് 68ശതമാനം യുവാക്കൾ പറഞ്ഞു. യുവാക്കൾ മാറ്റത്തിന് തയാറാണെന്നാണ് പഠനം കാണിക്കുന്നത്.  

Tags:    
News Summary - Almost half of young people would prefer a world without internet, UK study finds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.