വായ്​പ പരിധി ഉയർത്തിയത്​ സ്വാഗതാർഹം; ജി.എസ്​.ടി നഷ്​ടപരിഹാരം നൽകണം -ഐസക്​

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്​പ പരിധി ഉയർത്തിയ കേന്ദ്രസർക്കാർ നടപടി സ്വാഗതാർഹമാണെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. വായ്​പക്ക്​ നിബന്ധനക്ക്​ വെക്കുന്നത്​ അംഗീകരിക്കാനാവില്ല. ഭരണസ്​തംഭനം ഒഴിവാക്കാൻ നിലവിലെ നടപടി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

18,087 കോടി കേരളത്തിന്​ അധിക വായ്​പ ലഭിക്കും. നൽകാനുള്ള ജി.എസ്​.ടി കുടിശ്ശിക സംസ്ഥാന സർക്കാറിന്​ നൽകണം. സമ്പൂർണമായ സ്വകാര്യവൽക്കരണത്തെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സംസ്ഥാനങ്ങളുടെ വായ്​പ പരിധി മൂന്ന്​ ശതമാനത്തിൽ അഞ്ച്​ ശതമാനമാക്കിയാണ്​ കേന്ദ്രസർക്കാർ ഉയർത്തിയത്​. 2020-21 സാമ്പത്തിക വർഷത്തിലാണ്​ കടമെടുപ്പ്​ പരിധി ഉയർത്തിയത്​. 

Tags:    
News Summary - ​Thomas issac press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.