തിരുവനന്തപുരം: പാലക്കാട് നടന്ന ചിന്തൻ ശിബിരത്തിൽ ഉൾപ്പെടെ മോശമായി പെരുമാറിയ സംസ്ഥാന നിർവാഹകസമിതിയംഗം വിവേക് എച്ച്. നായരെ (ശംഭു പാൽക്കുളങ്ങര) യൂത്ത് കോൺഗ്രസിന്‍റെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി.
ചിന്തൻ ശിബിരത്തിൽ അപമാനിക്കാൻ ശ്രമിച്ചെന്ന് തിരുവനന്തപുരത്ത് കെ.എസ്.യു ജില്ല ഭാരവാഹിയായിരുന്ന വനിതാ നേതാവ് പരാതിപ്പെട്ടിരുന്നു. മോശം പെരുമാറ്റത്തിന്‍റെ പേരിൽ അച്ചടക്ക നടപടി നേരിട്ട വിവേകിനെ സമീപകാലത്ത് യൂത്ത് കോൺഗ്രസിൽ തിരിച്ചെടുത്തെങ്കിലും അതേ നിലപാട് ആവർത്തിക്കുകയാണ്.
ചിന്തൻ ശിബിരത്തിലും മോശം പെരുമാറ്റമുണ്ടായ സാഹചര്യത്തിൽ അദ്ദേഹത്തെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെൻഡ് ചെയ്യുന്നതായി കേരളത്തിന്‍റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കഴിഞ്ഞദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും നേതാക്കളെയും സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപമാനിക്കുകയും അവഹേളിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചത്. തലസ്ഥാനത്ത് കോൺഗ്രസ്-യൂത്ത് കോൺഗ്രസ് സമരങ്ങളിലും മറ്റ് പരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്നു ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.