Representative Image

കിഴക്കമ്പലത്ത്​ വനിത അന്തർ സംസ്​ഥാന തൊഴിലാളികളുടെ പ്രതിഷേധം

കൊച്ചി: എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത്​ വനിത അന്തർ സംസ്​ഥാന തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിൽ പോകണമെന്ന ആവശ്യമുന്നയിച്ചാണ്​ പ്രതിഷേധം. പള്ളിക്കരയിലെ സ്വകാര്യ കമ്പനിയിലെ 300ഒാളം ജീവനക്കാരാണ്​ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്​. 

ജില്ല ഭരണകൂടത്തോടും കമ്പനി അധികൃതരോടും നാട്ടിൽ പോകണമെന്ന ആവശ്യം തൊഴിലാളികൾ അറിയിച്ചിരുന്നു. എന്നാൽ ​െപട്ടന്നു മടങ്ങാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന്​ അറിയിച്ചതിനെ തുടർന്നാണ്​ തങ്ങളുടെ സാധനങ്ങളെല്ലാം ബാഗുകളിലാക്കി വനിതകൾ പ്രതിഷേധവുമായി റോഡിലിറങ്ങിയത്​.

തൊട്ടടുത്ത റെയിൽവേ സ്​റ്റേഷനിലേക്ക്​ പോകുമെന്നാണ്​ ഇവർ പറയുന്നത്​. പൊലീസും ആരോഗ്യ പ്രവർത്തകരും സ്​ഥലത്തെത്തിയിട്ടുണ്ട്​. സ്​ഥാപനത്തിൽനിന്ന്​ പോകാൻ അനുവദിക്കുന്നില്ലെന്ന ആരോപണവും തൊഴിലാളികൾ ഉന്നയിച്ചു. 

നേരത്തേ കൊല്ലത്തും അന്തർ സംസ്​ഥാന തൊഴിലാളുകളുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. നീണ്ടകര ചെട്ടിക്കുളങ്ങര ​േ​കന്ദ്രീകരിച്ച്​ ബോട്ടുകളിൽ​ ജോലിചെയ്യുന്ന തൊഴിലാളികളാണ്​ പ്രതിഷേധിച്ചത്​. തോപ്പിൽ കടവ്​ ഭാഗത്തായിരുന്നു പ്രതിഷേധം. 

താമസ സ്​ഥലത്തേക്ക്​ മടങ്ങിപോകണമെന്ന്​ നിരവധി തവണ ആവശ്യപ്പെ​​െട്ടങ്കിലും തയാറാവത്തതിനെ തുടർന്ന്​​ പൊലീസ്​ ലാത്തിവീശി​. ലോക്​ഡൗണിനെ തുടർന്ന്​ നിർത്തിവെച്ച ജോലി ജൂൺ ഒമ്പതിന്​ ആരംഭിക്കുന്ന ട്രോളിങ്​ അവസാനിക്കാതെ വീണ്ടും തുടങ്ങില്ല. ഇൗ സാഹചര്യത്തിലാണ്​ നാട്ടിലേക്ക്​ മടങ്ങാൻ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യവുമായി തൊഴിലാളികൾ പ്രതിഷേധവുമായെത്തിയത്​.  

Tags:    
News Summary - Women Migrant Workers Protest Kochi -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.