മുഖ്യമന്ത്രിക്കെതിരെ പ്രതികാരം ചെയ്യുമെന്ന് പി.സി. ജോർജ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികാരം ചെയ്യുമെന്ന് പി.സി. ജോർജ്. ജനങ്ങളെ അണിനിരത്തി പ്രതികാരം ചെയ്യും. മുഖ്യമന്ത്രിക്ക് അധികാരം നഷ്ടമാകുമെന്ന ഭയമാണ്. സരിത നായർ തനിക്കെതിരെ പറയുന്ന കാര്യങ്ങൾക്ക് മറുപടിയില്ലെന്നും പി.സി. ജോർജ് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പി.സി. ജോര്‍ജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും. രാവിലെ 11ന് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പി.സി. ജോര്‍ജും സ്വപ്ന സുരേഷുമാണ് കേസിലെ പ്രതികള്‍.

ഗൂഢാലോചന നടത്തി വെളിപ്പെടുത്തല്‍ നടത്താന്‍ പി.സി. ജോര്‍ജ് തന്നെ പ്രേരിപ്പിച്ചെന്ന് കേസിലെ സാക്ഷിയായ സരിത എസ്. നായര്‍ രഹസ്യമൊഴി നല്‍കിയിരുന്നു. രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പി.സിയെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനും നോട്ടിസ് നല്‍കിയെങ്കിലും ഇതേവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നതിനാല്‍ പൊലീസിന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് സ്വപ്ന അറിയിച്ചിട്ടുള്ളത്. ഗൂഢാലോചന കേസില്‍ ഇന്നലെ സ്വപ്ന ജോലി ചെയ്യുന്ന എച്ച്.ആർ.ഡി.എസിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

എച്ച്.ആർ.ഡി.എസ് ചീഫ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു ഉള്‍പ്പടെയുള്ളവരുടെ മൊഴിയാണ് എടുത്തത്. പാലക്കാട് സൗത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചായിരുന്നു മൊഴിയെടുത്തത്. സ്വപ്നയെ കാണാന്‍ ആരൊക്കെ വന്നു എന്നതടക്കമുള്ള വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. എച്ച്.ആർ.ഡി.എസിലെ മുന്‍ ജീവനക്കാരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. സ്വപ്നയുടെ മുന്‍ ഡ്രൈവര്‍, ഫ്ലാറ്റിലെ സഹായി എന്നിവരുടെ മൊഴിയാണ് എടുത്തത്. സരിത്തിനെ വിജിലന്‍സ് അപ്രതീക്ഷിതമായി കസ്റ്റഡിയില്‍ എടുത്ത ദിവസമാണ് ഇരുവരും ജോലി ഒഴിഞ്ഞത്.

Tags:    
News Summary - will take revenge against Chief Minister PC George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.