ഇടതുമുന്നണി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നു; ജനങ്ങൾ എന്തിനവർക്ക് വോട്ട് ചെയ്യണം -ശശി തരൂർ

കോഴിക്കോട്: കേരളത്തിലെ ഇടതുമുന്നണി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും ഭരിക്കാനറിയില്ലെങ്കിൽ ജനങ്ങൾ എന്തിനവർക്ക് വോട്ട് ചെയ്യണമെന്നും കോൺഗ്രസ് എം.പി ശശി തരൂർ. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനറിയില്ലെന്നും ശശി തരൂർ ഫേസ്ബുക് പോസ്റ്റിൽ കുറ്റപ്പെടുത്തി.

ശശി തരൂരിന്‍റെ ഫേസ്ബുക് പോസ്റ്റ്

കേരളത്തിലെ ഇടതുമുന്നണി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്! SprinklR വിവാദത്തിൽ അവർ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞു; സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ശിവശങ്കർ ഐ.എ.എസിനെ ബലിയാടാക്കി; മത്സ്യ ബന്ധന വിവാദത്തിൽ KSINC, KSIDC ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി; അവർക്ക് ഭരിക്കാനറിയില്ലെങ്കിൽ, ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനറിയില്ലെങ്കിൽ, ജനങ്ങൾ എന്തിനവർക്ക് വോട്ട് ചെയ്യണം ?

Tags:    
News Summary - why vote for ldf says shashi tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.