പ്രതീകാത്മക ചിത്രം

ദുബൈ -മുംബൈ വിമാനം സൂറത്തിലിറക്കി; യാത്രക്കാർ കുടുങ്ങി

നെടുമ്പാശ്ശേരി: ദുബൈയിൽനിന്ന് മുംബൈയിലേക്ക് പറന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് സൂറത്തിലിറക്കി. വെള്ളിയാഴ്ച പുലർച്ചെ ദുബൈയിൽനിന്ന് യാത്ര തിരിച്ച വിമാനമാണ് രാവിലെ എട്ടരയോടെ സൂറത്തിലിറക്കിയത്. ആദ്യം അഹമ്മദാബാദിൽ ഇറക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അവിടെ ഇറക്കാൻ കഴിയാത്തതിനെ തുടർന്നാണ് സൂറത്തിൽ ഇറക്കിയത്.

സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബൈയിൽനിന്ന് മുംബൈ വഴി കൊച്ചിയിലെത്താൻ 30 ഓളം മലയാളികൾ ടിക്കറ്റെടുത്തിരുന്നു. ദുരിതത്തിലായ ഇവർ തുടർയാത്ര സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കാത്തതിനാൽ സൂറത്തിൽ ഇറങ്ങാതെ വിമാനത്തിൽ കുത്തിയിരുന്നു. വൈകീട്ട് മൂന്നര വരെ വിമാനത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ശേഷമാണ് തുടർയാത്ര ക്രമീകരണം ഏർപ്പെടുത്തിയത്. സൂറത്തിൽനിന്ന് ഇവരെ ബസിൽ മുംബൈയിലെത്തിച്ച് താമസ സൗകര്യം ഏർപ്പാടാക്കി. ശനിയാഴ്ച രാവിലെ കൊച്ചിയിലെത്തിക്കാമെന്ന് വിമാനക്കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.

Tags:    
News Summary - Dubai-Mumbai flight lands in Surat; passengers stranded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.