തെരഞ്ഞെടുപ്പ് കമീഷണറുടെ നിയമനം ചട്ടവിരുദ്ധമെന്ന്; ഗവർണർക്ക് പരാതി

തിരുവനന്തപുരം: ജുഡീഷ്യൽ സർവിസിൽ ജില്ല ജഡ്ജിയായി തുടരുന്ന കെ.ജി. സനൽകുമാറിനെ ഹൈകോടതി അനുമതിയില്ലാതെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി സർക്കാർ തിരക്കിട്ട് നിയമിച്ചത് ചട്ടവിരുദ്ധവും ഏകപക്ഷീയവുമെന്ന് ഗവർണർക്ക് പരാതി. ഹൈകോടതിയുടെ അനുമതിയോടെ ഡെപ്യൂട്ടേഷനിൽ നിയമവകുപ്പ് സെക്രട്ടറിയായി നിയമിതനായ സനൽകുമാറിനെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കണമെങ്കിൽ ഹൈകോടതിയുടെ മുൻകൂർ അനുമതി ആവശ്യമാണെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പരാതിയിൽ ചൂണ്ടിക്കാട്ടി.

നിലവിലെ തെരഞ്ഞെടുപ്പ് കമീഷണർ മാർച്ച് 31ന് വിരമിക്കുന്നതുകൊണ്ട് സർക്കാരിന്റെ കാലാവധി പൂർത്തിയാക്കുംമുമ്പ് അടുത്ത അഞ്ചു വർഷക്കാലത്തേക്ക് തിരക്കിട്ട് സനൽകുമാറിനെ നിയമിക്കുകയായിരുന്നെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഭരണഘടന വ്യവസ്ഥപ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറുടെ നിയമനാധികാരി ഗവർണറാണ്. ഗവർണർക്ക് പാനൽ സമർപ്പിക്കാൻ മാത്രമേ മന്ത്രിസഭക്ക് കഴിയൂ. സർക്കാരിന്‍റെ ശിപാർശ അംഗീകരിക്കരുതെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Election Commissioner's appointment illegal; Complaint to Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.