വയനാട്ടിലേക്ക് യാത്രാ​ നിയന്ത്രണം

വയനാട്​: വയനാട്ടിലേക്ക് സമീപ ജില്ലകളിൽ നിന്ന്​ വരുന്ന വാഹനങ്ങൾക്ക്​ നിയന്ത്രണം. സമീപ ജില്ലകളിൽ നിന്ന്​ വരുന്ന അടിയന്തര ആവശ്യങ്ങൾക്കുള്ള വാഹനങ്ങളല്ലാതെ മറ്റ്​ വാഹനങ്ങൾ വയനാട്ടിലേക്ക്​ കടത്തി വിടില്ല. വയനാട്​ ജില്ലയുടെ പ്രവേശന കവാടങ്ങളിൽ പ്രത്യേക പരിശോധനയുണ്ടാകുമെന്നും ജില്ലാ കലക്​ടർ അറിയിച്ചു.

കോവിഡ്​ 19 രോഗബാധയെ തുടർന്ന്​ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന നിർദേശം വന്നപ്പോഴും വയനാട്ടിലേക്ക്​ ആളുകൾ വരുന്നതിൽ കുറവ്​ വന്നിരുന്നില്ല.​ ഐസോലേഷനിൽ തുടരാൻ നിർദേശിച്ചവർ പോലും വയനാട്ടിലേക്ക്​ വരുന്ന സാഹചര്യവും ഉണ്ട്​. ഇതി​​െൻറ അടിസ്ഥാനത്തിൽ വയനാട്ടിലേക്കുള്ള യാത്രകൾ നിയന്ത്രിക്കണമെന്ന്​ വ്യാപകമായി ആവശ്യമുയർന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ കലക്​ടറുടെ ഉത്തരവുണ്ടായിരിക്കുന്നത്​.

Tags:    
News Summary - Wayanad restrictions-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.