തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സംഘർഷത്തിൽ ഇരുവിഭാഗത്തിനെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തു. എൽ.ഡി.എഫ് കൗൺസിലർ സിന്ധു ശശിയുടെ പരാതിയിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെയും ബി.ജെ.പി കൗൺസിലർ ശ്രുതിയുടെ പരാതിയിൽ വഞ്ചിയൂർ ബാബു, മുൻ മേയർ ശ്രീകുമാർ, എസ്.പി ദീപക് എന്നിവർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.
ആർ.സുഗതന്‍റെ രാജി ആവശ്യപ്പെട്ടും സത്യപ്രതിജ്ഞാ ചട്ട ലംഘനം നടത്തിയെന്നാരോപിച്ചും മേയർക്കെതിരെ എൽ.ഡി.എഫ് നടത്തിയ ഉപരോധം സംഘർഷമായി മാറിയത് ഇന്നലെയാണ്. സംഘർഷത്തിൽ സി.പി.എമ്മിന്‍റെ കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശിയുടെ തലപൊട്ടി നാലു തുന്നലുണ്ട്. മേയർ വി.വി രാജേഷിന്‍റെ കാലിന് പ്ലാസ്റ്ററിട്ടു.
ദൈവങ്ങളുടെയും ബലി ദാനികളുടെയും നാമത്തിൽ ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കിയ സംഭവത്തിൽ കോർപ്പറേഷനിലെ 19 കൗൺസിലർമാരുടെയും സത്യപ്രതിജ്ഞ കഴിഞ്ഞ ദിവസം വീണ്ടും നടന്നു. കാപ്പാ കേസ് പ്രതി സുഗതൻ ഒഴികെ എല്ലാവരും സത്യപ്രതിജ്ഞ ചെയ്തു. നാലാഴ്ചക്കകം ചട്ടപ്രകാരം സത്യ പ്രതിജ്ഞ ചെയ്തില്ലെങ്കിൽ കൗൺസിൽ അംഗത്വം നഷ്ടപ്പെടുമെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.